ADVERTISEMENT

തെരുവുവിളക്കിന്റെ തൂണിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് പോയിന്റ് കൂടി ഉൾപ്പെടുത്തുന്ന നൂതന പദ്ധതിയുമായി സ്റ്റാർട്ടപ് കമ്പനി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ പിന്തുണയുള്ള മജന്റ പവർ ആണ് ‘സ്ട്രീറ്റ് ലാംപ് ഇന്റഗ്രേറ്റഡ് ഇവി ചാർജർ’ പുറത്തിറക്കുന്നത്.

തെരുവിലോ പാർക്കിങ് ഏരിയകളിലോ ഒക്കെ വെളിച്ചത്തിനായി സ്ഥാപിക്കുന്നതരം പോസ്റ്റിൽത്തന്നെയാണ് ചാർജിങ് പ്ലഗ് പോയിന്റ് കൂടിയുള്ളത്.ചാർജ്ഗ്രിഡ് ഫ്ലെയർ എന്ന പേരിൽ അടുത്ത മാസം പ്രമുഖ നഗരങ്ങളിലെ എച്ച്പിസിഎൽ പമ്പുകളിൽ സ്ഥാപിച്ചുതുടങ്ങാനാണു ലക്ഷ്യമിടുന്നത്. ചാർജ്ഗ്രിഡ് എന്ന ആപ് വഴി ഇവ എവിടെയാണുള്ളതെന്നു കണ്ടെത്താനും ചാർജിങ്ങിനാവശ്യമായ തുക അടയ്ക്കാനും സാധിക്കുമെന്നു കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com