ADVERTISEMENT

മുംബൈ ∙ രാജ്യം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ ഓഹരി വിപണി കുതിപ്പു കാഴ്ചവച്ചു. ഓഹരി സൂചിക സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വർധന നേടി. 1861 പോയിന്റ്.

2 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് അമേരിക്കയിൽ പ്രഖ്യാപിക്കപ്പെട്ടത് ലോക വിപണികളിലാകെ ഉണർവുണ്ടാക്കി. അതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും നിക്ഷേപകർ പെരുമാറിയത്. ഇന്ത്യയിലും സർക്കാർ ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. 

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി 15% വിലയുയർന്നു. കോട്ടക് ബാങ്ക്, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടൈറ്റൻ, എൽ ആൻഡ് ടി, ആക്സിസ് ബാങ്ക് എന്നിവയൊക്കെ മികച്ച നേട്ടമുണ്ടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com