ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധ നടപടികളെ തുടർ‍ന്നു ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷണത്തിനും ക്ഷാമം തുടങ്ങി. കാലിത്തീറ്റ, കോഴിത്തീറ്റ വിതരണം പലയിടത്തും മുടങ്ങി. കാലിത്തീറ്റ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ തമിഴ്നാട്ടിൽ നിന്നാണ് വരുന്നത്. ഇതും മുടങ്ങി. വൈക്കോലും പുല്ലും എത്തിക്കാനും പ്രയാസം നേരിടുന്നുണ്ട്. 

സർക്കാരിന്റെ കാലിത്തീറ്റ ഫാക്ടറിയിൽ നിന്നുള്ള വാഹനങ്ങൾ പോലും തടയുന്നതായും പരാതിയുണ്ട്. സർക്കാർ വാഹനങ്ങൾ അയച്ച് അസംസ്കൃത വസ്തുക്കൾ എത്തിക്കാനാണ് ശ്രമമെന്നു മൃഗ സംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com