ADVERTISEMENT

വാഹന നിർമാണ രംഗത്തെ പ്രമുഖരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടിയന്തര ചികിൽസാ യന്ത്രമായ വെന്റിലേറ്റർ 7500 രൂപ വിലയിൽ വിപണിയിലെത്തിക്കാൻ തയാറെടുക്കുന്നു. നിലവിൽ 10 ലക്ഷം രൂപയെങ്കിലും വില വരുന്ന ഉപകരണമാണിത്.ആംബു ബാഗ് എന്നറിയപ്പെടുന്ന ബാഗ് വാൽവ് മാസ്ക് വെന്റിലേറ്ററിന്റെ മാതൃക മൂന്നു ദിവസത്തിനുള്ളിൽ അനുമതിക്കു സമർപ്പിക്കും. 

കോവിഡ് പ്രതിസന്ധി നേരിടാൻ ഇതു കൂടാതെ, ഉയർന്ന തലത്തിലുള്ള ഐസിയു വെന്റിലേറ്റർ നിർമിക്കാൻ ഈ രംഗത്തുള്ള രണ്ടു പൊതുമേഖലാ കമ്പനികളുമായി ചേർന്ന് എൻജിനീയറിങ് പ്രവർത്തനങ്ങൾ നടത്തുകയുമാണു കമ്പനി. നിർമാണം കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ കമ്പനിയുടെ എൻജിനീയറിങ് മികവ് പ്രയോജനപ്പെടുത്തും.

കമ്പനിയുടെ വാഹന നിർമാണ ശാലകൾ വെന്റിലേറ്റർ ഉണ്ടാക്കാൻ നൽകുമെന്ന് ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര നേരത്തേ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com