ADVERTISEMENT

റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ റീപ്പോ 0.75% കുറച്ചത് എല്ലാ വായ്പ ഇടപാടുകാർക്കും അതേപടി കിട്ടണമെന്നില്ല. ബാങ്കുകൾ പലതരം പലിശ നിർണയ രീതി പിന്തുടരുന്നതുകൊണ്ടാണിത്. റിസർവ് ബാങ്കിന്റെ റീപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കുകൾ കഴിഞ്ഞ വർഷം നിലവിൽ വന്നിട്ടുണ്ട്. അത്തരം വായ്പയെടുത്തവർക്ക് 0.75% തന്നെ ലഭിക്കും. പുതിയ നിരക്ക് ബാധകമാകുന്നത് പലിശ പുനർനിർണയിക്കപ്പെടുന്നത് മിക്കവാറും 3 മാസത്തിലൊരിക്കലാണ്. അതായത് അടുത്ത 3 മാസത്തിനുള്ളിൽ എന്തായാലും പുതിയ നിരക്ക് തിരിച്ചടവിൽ പ്രതിഫലിക്കും.

ബാങ്കുകളുടെ ധനസമാഹരണ ചെലവു കൂടി കണക്കിലെടുത്തുള്ള മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ടിങ് – അധിഷ്ഠിത പലിശ നിരക്ക് (എംസിഎൽആർ)  ബാധകമായ വായ്പകളിൽ റീപ്പോ കുറച്ച തോതിൽ തന്നെ ഇളവു കിട്ടണമെന്നില്ല. അതതു ബാങ്കുകളാണ് തീരുമാനിക്കുക. ഇത്തരം വായ്പകളിലും പലിശ പുനർനിർണയ കാലാവധിയെത്തുമ്പോഴാണ് നിരക്ക് മാറുക. ഇത് 6 മാസമോ ഒരു വർഷമോ ആകാം.മേൽപറഞ്ഞ 2 രീതിക്കും മുൻപ് പ്രൈം ലെൻഡിങ് റേറ്റ് (പിഎൽആർ) എന്ന അടിസ്ഥാന നിരക്കിലായിരുന്നു വായ്പകൾ ബന്ധിപ്പിച്ചിരുന്നത്. അത്തരം ഇടപാടുകാർക്കും റിസർവ് ബാങ്ക് പ്രഖ്യാപിച്ച 0.75% ഇളവ് പൂർണമായും കിട്ടില്ല. നിരക്ക് അതതു ബാങ്കിന്റെ തീരുമാനപ്രകാരമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com