ADVERTISEMENT

മുംൈബ∙ ബാങ്കിങ് രംഗത്ത് പണലഭ്യത ഉറപ്പാക്കാൻ 3.74 ലക്ഷം കോടി രൂപ എത്തിക്കുന്ന നടപടികളാണു റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.

∙നിക്ഷേപത്തിന് ആനുപാതികമായി വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പലിശ രഹിത കരുതൽധനത്തിന്റെ  അളവ് (സിആർആർ) 4 ശതമാനത്തിൽനിന്നു 3 ശതമാനമാക്കി. പുതിയ നിരക്ക് അടുത്ത വർഷം മാർച്ച് 26വരെ. ഇത് ബാങ്കുകളുടെ മൊത്തം പണ ലഭ്യതയിൽ 1.37 ലക്ഷം കോടി രൂപയുടെ വർധന സാധ്യമാക്കും. ദിവസത്തോതിലുള്ള സിആർആർ മിനിമം ബാലൻസ് 3 മാസത്തേക്ക് 90 ശതമാനത്തിൽനിന്ന് 80 ശതമാനമാക്കി. ഇതും പണ ലഭ്യത വർധിപ്പിക്കും. 

∙ ടാർഗിറ്റഡ് ലോങ് ടേം റീപ്പോ ഓപ്പറേഷൻ വഴി ഒരു ലക്ഷം കോടി രൂപ 3 വർഷം വരെ കാലയളവിൽ ബാങ്കുകൾക്കു ലഭ്യമാക്കും. ഇതു കടപ്പത്രം പോലെ വിവിധ ധനവിപണി ഉപകരണങ്ങളിൽ ബാങ്കുകൾക്കു നിക്ഷേപിക്കാം.

∙ സർക്കാരിന്റെ ഓഹരികളും മറ്റും ഈടുവച്ച്  റിസർവ് ബാങ്കിൽനിന്നു ബാങ്കുകൾ അടിയന്തര ഘട്ടത്തിൽ വാങ്ങുന്ന വായ്പയുടെ (മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി – എംഎസ്എഫ്) പലിശ നിരക്ക് 0.75%കുറച്ച് 4.65 ശതമാനമാക്കി. നിലവിലിത് 5.40%. ഇതുവഴിയും 1.37 ലക്ഷം കോടിയുടെ അധിക ലഭ്യതയാണു കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com