ADVERTISEMENT

കോട്ടയം ∙ കൊറോണ കാലത്തു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസേഴ്‌സ് കൂട്ടായ്മയുടെ ‘ഒപ്പമുണ്ട് ഞങ്ങൾ’ ചലഞ്ച് മാതൃകയാകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന സ്വരൂപിക്കാൻ കോട്ടയത്തെ സ്റ്റേറ്റ് ബാങ്ക് ഓഫിസേർസ് കൂട്ടായ്മ തുടങ്ങിവച്ച ചലഞ്ച് മണിക്കൂറുകൾക്കുള്ളിൽ ഹിറ്റായി. വാട്സാപ്പ് ഗ്രൂപ്പിൽ ആദ്യത്തെ ആൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ സംഭാവനയുടെ രസീത് പോസ്റ്റ് ചെയ്ത് അടുത്തു മൂന്നു പേരെ ചലഞ്ച് ചെയ്യുന്നതാണു ഗെയിം. അവർ അത് ഏറ്റെടുക്കുകയും അടുത്തു മൂന്നു പേരെ ചേർത്ത് ചങ്ങല തുടരുകയും ചെയ്യും.

ചലഞ്ച് തുടങ്ങി മൂന്നു മണിക്കൂർ കൊണ്ട്‌ മൂന്നു ലക്ഷം രൂപയാണ് സമാഹരിച്ചത്. അടയ്ക്കുന്ന തുകയുടെ രസീത് അപ്പോൾ തന്നെ മെസേജ് ആയി ലഭിക്കും. 80 G (2) പ്രകാരം ഈ തുകയ്ക്കു പൂർണമായും ഇൻകം ടാക്സ് ഇളവുണ്ട്. ഞായറാഴ്ച രാവിലെ ആരംഭിച്ച ചലഞ്ച് തുടരുകയാണ്. വലിയ പിന്തുണയാണ് അംഗങ്ങൾ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു. മറ്റു റീജിയനിലേക്കും ജില്ലകളിലേക്കും ഈ ചലഞ്ച് ഏറ്റെടുക്കാൻ സഹപ്രവർത്തകർ മുന്നോട്ടു വന്നിട്ടുണ്ട്. കോട്ടയം അഡ്മിൻ ഓഫിസിലെ ചീഫ് മാനേജർ തോമസ് ജോൺ, കളത്തിപ്പടി ബ്രാഞ്ച് മാനേജർ ചെറിയാൻ വർഗീസ്, തിരുനക്കര ശാഖ സർവീസ് മാനേജർ ജയൻ മൺറോ എന്നിവരാണു ചലഞ്ച് ഏകോപിപ്പിക്കുന്നത്. വിശദാംശങ്ങൾക്ക് ഫോൺ: 9447132132.

English Summary: COVID 19: SBI challenges for fundraising to CMDRF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com