ADVERTISEMENT

കൊറോണ വൈറസ് ആഗോളതലത്തിൽ മുൻകാല പ്രതിസന്ധികളെ ഓർമിപ്പിക്കുന്ന രീതിയിൽ സാമ്പത്തിക വിപണികളെ വലിയതോതിൽ ബാധിച്ചിരിക്കുകയാണ്. സെൻസെക്‌സും നിഫ്റ്റിയും അതിന്റെ ഏറ്റവും ഉയർച്ചയിൽ നിന്ന് 30% താഴേക്ക് പോയി

ഷെയർഖാൻ മാർക്കറ്റ് സ്ട്രാറ്റജി റിപ്പോർട്ട് ആയ  2020, എ വൈറസ് സ്റ്റോറി - അനാട്ടമി ഓഫ് ബെയർ മാർക്കറ്റിലെ വിവരങ്ങൾ ഇതാ;

ഭൂതകാലത്തെ ഓർക്കുക, എന്നാൽ ഇന്നത്തേത് വ്യത്യസ്തമാണ്

വിപണിയിലും നേരത്തേയും വലിയ തിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ആഗോളതലത്തിൽ ഓഹരിവിപണികൾ വലിയ ഇടിവു നേരിട്ടിട്ടുണ്ട്. ഇത്തവണ കൊറോണവൈറസ് വിപണികളെ കടുത്ത പ്രതിസന്ധിയിലാക്കി. താരതമ്യ അടിസ്ഥാനത്തിൽ, 2008ലെ 11-12 തവണ എന്ന വില വരുമാന അനുപാതത്തിൽനിന്ന്  15-20% വരെ ഇടിവുണ്ടാകും. എന്നിരുന്നാലും, മാർച്ച് 19ന് വിപണി വളരെയധികം ഇടിവ് നേരിട്ടതായി തോന്നുന്നു. 2008ലെ 2.2 തവണ അപേക്ഷിച്ച് പ്രൈസ്-ടു-ബുക്ക്— വാല്യൂ  മൂല്യനിർണ്ണയം 2.3 തവണയിൽ എത്തി. വിപണി മൂലധനം - ജിഡിപി അനുപാതം 50% ആയി കുറഞ്ഞു, 2008ൽ 45% ആയിരുന്നു.

ശ്രദ്ധാപൂർവ്വം നീങ്ങുക - ചെയ്യേണ്ടതും ചെയ്യരുതാത്തതും

നഷ്ടം നേരിടുന്ന ഒരു വിപണിയിൽ കുറഞ്ഞ വിലയുള്ള പല ഓഹരികളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അന്ധമായ ഒരു ഷോപ്പിങ്ങിലേക്ക് പോകരുത്. പ്രധാനമായും ക്ഷമയോടെയിരിക്കുക, ഒരു ദീർഘകാല നിക്ഷേപകനെന്ന നിലയ്ക്ക് മാത്രം പണം ഓഹരികളിൽ നിക്ഷേപിക്കുക. വൈവിധ്യമാർന്ന ആസ്തികളിൽ നിക്ഷേപിച്ച് നിങ്ങളുടെ പോർട്ഫോളിയോ അപകടരഹിതമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ചില കർശനമായ ''നോ-നോ''കളും ഉണ്ട്. വളരെയധികം ലിവറേജ് എടുക്കുന്നത് ഒഴിവാക്കുക. അതുപോലെ, ''ഹോപ്പ് ട്രേഡ്', 'തെറ്റായ പ്രതീക്ഷകൾ' തുടങ്ങിയവ ഒഴിവാക്കുക. അവസാനമായി, പകുതി അറിവ് അപകടകരമാണ്. പ്രക്ഷുബ്ധമായ ഒരു വിപണിയിൽ മുന്നേറുന്നതിന് മുമ്പ് ഒരു സാമ്പത്തിക ഉപദേഷ്ടാവുമായി ബന്ധപ്പെടുക.

സുരക്ഷിത തുറമുഖം കണ്ടെത്തുക 

ഒരു ബെയർ  മാർക്കറ്റിൽ, അനിശ്ചിതത്വം ഉള്ളിടത്ത്, ദീർഘകാലത്തേക്ക് ഗുണനിലവാരമുള്ള ഓഹരികളിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് മതിയായ പണമുണ്ടെന്ന് ആദ്യം ഉറപ്പാക്കേണ്ടതുണ്ട്. ഞങ്ങൾ മൂന്ന് വ്യത്യസ്ത നിക്ഷേപ സമീപനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത് - സുരക്ഷ, ഗുണനിലവാരം, അവസരത്തിനൊത്ത  സമീപനം. സുരക്ഷിതമായ പണ അനുപാതം ഉറപ്പാക്കുമ്പോൾ ഇവയിൽ ഓരോന്നും വ്യത്യസ്ത പോർട്ട്ഫോളിയോ  വാഗ്ദാനം ചെയ്യുന്നു. സേഫ്റ്റി ഫസ്റ്റ് പോർട്ട്ഫോളിയോ അതിന്റെ പണത്തിന്റെ 40% ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു. കോർപ്പസിന്റെ അഞ്ചിലൊന്ന് ലാർജ്  ക്യാപ് സ്റ്റോക്കുകളിൽ എസ്‌ഐപി/എസ്ടിപിയിലേക്ക് പോകുന്നു.  25% പണം കടവിപണിയിലും  സ്വർണത്തിലും നിക്ഷേപിക്കുന്നു. 

ബാങ്കിങ്, ഫിനാൻഷ്യൽസ്, ഫാർമ, മറ്റ് ചില സെഗ്‌മെന്റുകൾ എന്നിവയിൽ നിന്നുള്ള ശ്രദ്ധാപൂർവ്വം ഒരുക്കിയവയാണ്  ക്വാളിറ്റി ഫസ്റ്റ് പോർട്ഫോളിയോ. 

ഗുണനിലവാരമുള്ള ഓഹരികൾ വാങ്ങുന്നതിലൂടെ വിപണികളുടെ ചാഞ്ചാട്ടം സമയത്തും പിടിച്ചുനിൽക്കുന്നതും  നേട്ടം കൈവരിക്കുന്നതും അവസരത്തിനൊത്ത സമീപനത്തിൽ ഉൾപ്പെടുന്നു.

എസ്‌ഐപി എടുക്കാം 

മ്യൂച്വൽ ഫണ്ടുകളിൽ എസ്‌ഐപി വഴി നിക്ഷേപം നടത്താം. ഗുണനിലവാരമുള്ള ബെറ്റുകളിൽ  ക്രമേണ നിക്ഷേപിക്കുന്നതിന്  ഒരു സ്റ്റോക്ക് എസ്‌ഐപി ആരംഭിക്കാനും കഴിയും. അടുത്ത 12-18 മാസങ്ങളിൽ സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിൽ ഉറച്ചുനിൽക്കുന്ന നിക്ഷേപകർ അടുത്ത 3-5 വർഷത്തിനുള്ളിൽ ഏറ്റവും വലിയ നേട്ടത്തിന് ഉടമകൾ ആയിരിക്കുമെന്ന് ചരിത്രം തെളിയിക്കുന്നു.

പ്രഭാതത്തിനുമുൻപ് ഇരുട്ട് 

അവസാനമായി, തിടുക്കം  നഷ്ടമുണ്ടാക്കുന്നു. അതിനാൽ, തിടുക്കപ്പെട്ട് കപ്പൽ  ചാടരുത്. മാർക്കറ്റുകളുമായി ബന്ധപ്പെട്ട  മോശം പ്രവചനങ്ങൾ  ഭയപ്പെടുത്തുന്നതാണെന്നത് സത്യമാണ്, പക്ഷേ ഓരോ പ്രതിസന്ധിക്കും ശേഷവും മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നതിലൂടെ അവ  ശക്തമായി തിരികെ വരുന്നു. നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡോട്ട്‌കോം പ്രതിസന്ധിക്കുശേഷം, നിഫ്റ്റി 405% മികച്ച വരുമാനം വാഗ്ദാനം ചെയ്തു, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം, ഏറ്റവും ഉയർന്ന വരുമാനം 387% ആയിരുന്നു. തിരിച്ചുവരവു ക്രമേണ ആയിരുന്നു എന്നതാണ് ഇവിടെ ശ്രദ്ധേയമായത്, പക്ഷേ ഓരോ തവണയും ഇതു സംഭവിച്ചു. അതിനാൽ ക്ഷമയോടെ കാത്തിരിക്കുകയും നിങ്ങളുടെ പോർട്ട്ഫോളിയോയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നല്ല സമയങ്ങളിൽ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് ശരി.

വിപണിയിലെ നിലവിലെ ഇടിവ് നിക്ഷേപിക്കുന്നതിന് ഉള്ള നല്ല സമയമായിരിക്കാം, പക്ഷേ നിങ്ങളുടെ റിസ്‌ക്  സാധ്യതകളും കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com