ADVERTISEMENT

ചോദ്യം: 2018–19  സാമ്പത്തിക വർഷത്തിലെ ഫയൽ ചെയ്തിട്ടുള്ള ആദായ നികുതി റിട്ടേൺ തിരുത്താനും പുതുക്കാനും ഇനിയും റിട്ടേൺ ഫയൽ ചെയ്തിട്ടില്ലാത്തവർക്കു റിട്ടേൺ നൽകാനും ഉള്ള അവസാന തീയതി 2020 മാർച്ച് 31 ആണല്ലോ. കോവിഡ് ലോക്ഡൗൺ മൂലം  ഇതിൽ വല്ല  മാറ്റവും ഉണ്ടോ?

ഉത്തരം: മാർച്ച് 24ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജിൽ 2018–19 സാമ്പത്തിക വർഷത്തിലെ റിട്ടേൺ ഫയൽ ചെയ്യാൻ ജൂൺ 30  വരെ സമയം നൽകിയിട്ടുണ്ട്. നികുതി അടയ്ക്കാൻ ബാക്കിയുണ്ടെങ്കിൽ ഇക്കാലയളവിൽ പ്രതിമാസം 1% എന്നതിന് പകരം 0.75% നിരക്കിലാണ്  പലിശ  ഈടാക്കുക. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കാനുണ്ട്. മാർച്ച് 20നും  ജൂൺ 29നും ഇടയ്ക്ക് അടയ്‌ക്കേണ്ടവർ   വീഴ്ച വരുത്തിയാൽ ലേറ്റ്  ഫീസും പിഴയും ഈടാക്കില്ല എന്നാണ് അറിയിപ്പിൽ പറയുന്നത്. പക്ഷേ റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി കഴിഞ്ഞ വർഷം തന്നെ അതിക്രമിച്ചതാണ്. അതിനാൽ പിഴയിൽ ഇളവുണ്ടാവില്ല. 234 എഫ് വകുപ്പ് പ്രകാരം,  2019 ഡിസംബർ  ന്  ഉള്ളിൽ  ഫയൽ ചെയ്താൽ 5000 രൂപയും അതിനു ശേഷം 10000 രൂപയും ആണ് ലേറ്റ് ഫീസ്  [ മൊത്ത വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ  1000  രൂപ  ലേറ്റ്  ഫീസ്]

[2019–2020 സാമ്പത്തികവർഷത്തെ വരുമാനത്തിൽനിന്നു വിവിധ വകുപ്പുകൾ പ്രകാരം നിക്ഷേപങ്ങൾ നടത്താനും ( 80c , 80d , ക്യാപിറ്റൽ   ഗെയിൻ  54 ഈസി ബോണ്ട് )  ജൂൺ 30  വരെ സമയം നൽകിയിട്ടുണ്ട്].

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com