ADVERTISEMENT

∙ 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷം വരെ വില വരുന്ന മോട്ടർ കാറുകൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയ്ക്ക് 2 ശതമാനവും ഒറ്റത്തവണ നികുതി വർധന. ഇവയുടെ താൽക്കാലിക റജിസ്ട്രേഷൻ 2020 മാർച്ച് 31 (ഇന്ന്) വരെ എടുത്തതാണെങ്കിൽ വർധന ബാധകമല്ല. 

∙ സ്വകാര്യ ആവശ്യങ്ങൾക്കുള്ള മുച്ചക്ര വാഹനങ്ങളുടെ നികുതി 2% വർധന. 

∙ സർക്കാർ, എയ്ഡഡ് സ്കൂളുകളുടേത് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതി സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി ഉയരും. 20 സീറ്റുകൾ വരെയുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 50 രൂപ. 20 സീറ്റുകൾക്കു മേൽ സീറ്റ് ഒന്നിന് 100 രൂപ.

∙തറ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഈടാക്കുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതി 10% ശതമാനം കുറയ്ക്കും.

 ∙പുതിയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ 5 വർഷത്തേക്കു നൽകിയിരുന്ന 500 രൂപ സബ്സിഡി ഇനിയില്ല. ഇനി 2000 രൂപയ്ക്കു പകരം 2500 രൂപ ഒറ്റത്തവണ നികുതിയായി അടയ്ക്കണം. 

 ∙ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ 5 വർഷം നികുതിയില്ല

 ∙പുതിയ ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് മോട്ടർ സൈക്കിളുകൾ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ എന്നിവയുടെ ഒറ്റത്തവണ നികുതി 5%. ഇപ്പോൾ 7% മുതൽ 21% വരെ. 

bp-table1

 ∙ഡീലർമാരുടെ ഡെമോ വാഹനങ്ങൾക്കു 15ൽ ഒന്ന് എന്ന നിരക്കിൽ ഒരു വർഷത്തേക്ക് നികുതി അടയ്ക്കണം.. ഇവ റജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ ഒറ്റത്തവണ നികുതി ബാധകം. 

· ∙ടിപ്പർ വിഭാഗത്തിൽപ്പെടാത്തതും 20000 കിലോഗ്രാം ഭാരത്തിലേറെയുള്ളതുമായ ചരക്കുവാഹനങ്ങളുടെ നികുതി 25% കുറയ്ക്കും. 

 ∙റവന്യു വകുപ്പ് ഇൗടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതി തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട നമ്പർ നൽകുന്നതിനു മുൻപ് വാങ്ങും. 

∙ വില്ലേജ് ഓഫിസുകളിലെ ലൊക്കേഷൻ മാപ്പിന് ഫീസ് 200 രൂപ (ഇപ്പോൾ സൗജന്യം)

bp-table2

 ∙തണ്ടപ്പേർ പകർപ്പിന് 100 രൂപ (ഭവന പദ്ധതികൾക്ക് ഇല്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com