ADVERTISEMENT

കൊച്ചി∙ രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തെത്തുടർന്ന് പവന് 34,000 രൂപയിലേക്കു സ്വർണവില കുതിക്കുന്നു. കോവിഡ് ഭീതി ആഗോളവിപണികളിലുണ്ടാക്കുന്ന അസ്ഥിരത മൂലം നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്കു മാറുന്നതാണു വില കൂടാൻ കാരണമാകുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1700 ‌ഡോളർ പിന്നിട്ടു. 1750 ഡോളർ നിലവാരത്തിലേക്കു വരെ വിലയെത്തി. കേരളത്തിൽ പവന് 33,600 രൂപയാണ് ഇന്നലത്തെ വില. ഗ്രാമിന് വില 4200 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്. ജനുവരി 1 ന് 29,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. മൂന്നര മാസം കൊണ്ട് ഉണ്ടായ വർധന 4600 രൂപ. 

ബാങ്കുകളിൽ സ്വർണവായ്പാ സൗകര്യമില്ലാത്തതിനാലും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുറക്കാത്തതിനാലും സ്വർണം വിറ്റ് പണമാക്കാനുള്ള അവസരം സാധാരണക്കാർക്കു നൽകാനായി സ്വർണക്കടകൾക്ക് ലോക്ഡൗണിൽ ഇളവു നൽകണമെന്ന് ഓൾ കേരള ഗോൾ ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്വർണത്തിനു വില കൂടിനിൽക്കുന്ന സാഹചര്യത്തിൽ സ്വർണം വിൽക്കാനെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിരുന്നു. സാധാരണക്കാരുടെ പക്കൽ ഇപ്പോൾ ആത്യാവശ്യങ്ങൾക്കു പോലും പണമില്ലാത്ത അവസ്ഥയാണ്. സ്വർണ വ്യാപാരസ്ഥാപനങ്ങൾ തുറന്നാൽ നികുതിയിനത്തിൽ സർക്കാരിനു കൂടുതൽ വരുമാനമുണ്ടാകുമെന്നും അസോസിയേഷൻ വ്യക്തമാക്കി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com