ADVERTISEMENT

കൊച്ചി∙ പവന് 35000 രൂപയും കടന്ന് സംസ്ഥാനത്തു സ്വർണവില കുതിക്കുന്നു. ഇന്നലെ പവന് 240 രൂപയും ഗ്രാമിനു 30 രൂപയും ഉയർന്നു. ഇതോടെ പവൻ വില 35,040 രൂപയിലെത്തി. 4380 രൂപയാണ് ഒരു ഗ്രാം പൊന്നിന്റെ വില. പണിക്കൂലിയും നികുതിയും ചേർത്ത് ഒരു പവൻ സ്വർണം വാങ്ങാൻ കുറഞ്ഞത് 40,000 രൂപ വേണം. ഒരു ലക്ഷം രൂപയ്ക്കു ലഭിക്കുക പരമാവധി 2.5 പവന്റെ ആഭരണങ്ങൾ മാത്രം.

കഴിഞ്ഞ വർഷം ഇതേസമയം ഒരു ഗ്രാം സ്വർണത്തിന്റെ വില 3125 രൂപയായിരുന്നു. ഒരു പവന് 25000 രൂപയും. ഒരു വർഷംകൊണ്ട് ഒരു പവന് 10,040 രൂപയും ഗ്രാമിന് 1225 രൂപയും കൂടി. ഈ വർഷം ആദ്യം പവന് 29000 രൂപയായിരുന്നു വില. നാലര മാസംകൊണ്ട് വർധന 6040 രൂപ. 5 വർഷംകൊണ്ട് ഗ്രാമിന് 1870 രൂപയും പവന് 14960 രൂപയും ഉയർന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് സ്വർണവില കുതിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com