ADVERTISEMENT

കൊച്ചി∙ 8000 ജീവനക്കാരെ ക്വാറന്റീനിൽ താമസിപ്പിച്ച് പിപിഇ കിറ്റ് നിർമാണവുമായി  കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ്. പ്രതിദിനം 35,000 പിപിഇ കിറ്റുകളാണ് കിഴക്കമ്പലത്തെ യൂണിറ്റിൽ നിർമിക്കുന്നത്. ഇത് 50,000 ആക്കി ഉയർത്താനുള്ള ശ്രമത്തിലാണ്. ഇതോടെ മാസം 15 ലക്ഷം കിറ്റുകൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കിറ്റെക്സ് ഗാർമെന്റ്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു. പുറത്തു നിന്നുള്ള ജീവനക്കാർക്ക് ഇപ്പോൾ പ്രവേശനം നൽകുന്നില്ല. കർശനമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.

രാജ്യത്ത് പിപിഇ കിറ്റുകൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിർദേശ പ്രകാരമാണ്  കിറ്റുകളുടെ നിർമാണം ആരംഭിച്ചത്. കിറ്റെക്‌സ് ബ്രാൻഡിൽ തയാറാക്കുന്ന, പൂർണമായും അണു വിമുക്തമാക്കിയ കിറ്റുകളിൽ ഗൗൺ, ഷൂ കവർ, 3 ലെയർ മാസ്‌ക്, ഗ്ലൗസ്, ഗോഗിൾസ്, ഫേസ് ഷീൽഡ് എന്നിവയാണുള്ളത്.

തുണികൊണ്ടുള്ള മാസ്ക് വിപണിയിൽ ഹിറ്റ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കിഴക്കമ്പലത്തെ കിറ്റെക്സ് ലിമിറ്റഡിൽ നിർമിക്കുന്ന തുണികൊണ്ടുള്ള മാസ്കിനു ഡിമാൻഡ് വർധിച്ചു. പ്രതിദിനം 50,000 മാസ്കാണ് നിർമിക്കുന്നത്. നിറ്റഡ് ഫാബ്രിക് ഉപയോഗിച്ച് നിർമിക്കുന്ന കോട്ടൺ മാസ്കുകൾ സിംഗിൾ, ഡബിൾ ലെയറുകളിൽ 5 മോഡലുകളിൽ ലഭ്യമാണ്. കഴുകി ഉപയോഗിക്കാം. കിറ്റെക്സിന്റെ ഔട്‌ലറ്റുകളിൽ ലഭ്യമാണ്. കുട്ടികൾക്കുള്ള മാസ്കുകളും നിർമിക്കുന്നുണ്ട്. വിപണി വിലയേക്കാൾ കുറഞ്ഞ ചെലവിൽ മാസ്കുകൾ നിർമിച്ച് നൽകാൻ കഴിയുമെന്ന് കിറ്റെക്സ് എംഡി ബോബി എം. ജേക്കബ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com