ADVERTISEMENT

ദുബായ്∙ പ്രവാസി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നടത്തുന്ന കൃഷിയിൽ നിന്നുള്ള ഉൽപന്നങ്ങൾ കൂടുതലായി സംഭരിക്കാൻ ലുലു ഗ്രൂപ്പ്. തിരുവനന്തപുരത്ത് ഉടൻ തുറക്കുന്ന മാളിലും, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന മാൾ, കൺവൻഷൻ സെന്റർ പദ്ധതികളിലും മടങ്ങിയെത്തിയ പ്രവാസികൾക്ക് മുൻഗണന നൽകുമെന്നും ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.

ഗൾഫിൽ ഭാവിയിൽ തുടങ്ങുന്ന ഹൈപ്പർ മാർക്കറ്റുകളിലും പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകും. കേരളത്തിലെ പഴം, പച്ചക്കറി ഉൽപന്നങ്ങൾക്ക് ഗൾഫിൽ ആവശ്യക്കാർ ഏറെയുണ്ട്. കീടനാശിനികളും രാസവളങ്ങളും കുറച്ച് കയറ്റുമതിക്കായി കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. വൃത്തിയാക്കൽ, തരംതിരിക്കൽ, പാക്കിങ് തുടങ്ങിയവയിൽ കൂടി ശ്രദ്ധിച്ചാൽ മികച്ച സാധ്യതയാണുള്ളതെന്നും യൂസഫലി പറഞ്ഞു.

പ്രവാസി പുനരധിവാസം സംബന്ധിച്ച് മനോരമ പ്രസിദ്ധീകരിച്ച ‘മടക്കമല്ല, പുതിയ തുടക്കം’ പരമ്പരയിലും വെബിനാറിലും ഉയർന്ന ആശയങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം നഷ്ടപ്പെടുത്താതെ കേരളത്തിൽ നിക്ഷേപം നടത്താനാണ് പ്രവാസികൾ ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിച്ച് ഗൾഫ് ഉടൻ പഴയ നിലയിലേക്ക് തിരിച്ചെത്തും. എംബസികളിലുള്ള പ്രവാസി വെൽഫെയർ ഫണ്ടിൽ നിന്ന് വിമാന ടിക്കറ്റുകൾ നൽകാൻ സാധിക്കുമോ എന്നു പരിശോധിക്കുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com