ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തെ രാജ്യത്തെ ഏറ്റവും നിക്ഷേപ സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമാക്കി മാറ്റാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന് വ്യവസായ വാണിജ്യ ലോകത്തിന്റെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 

കോവിഡാനന്തര കേരളത്തിന്റെ പുനർനിർമാണം സംബന്ധിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെബിനാറിൽ വ്യവസായ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. 

ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി, സെക്രട്ടറി ജനറൽ ദിലീപ് ഷെണോയി, ഫിക്കി മുൻപ്രസിഡന്റ് ഡോ. ജ്യോത്സന സുരി, സിംബയോസിസ് സർവകലാശാല പ്രോ ചാൻസലർ ഡോ. വിദ്യ യെരവ്ദെകർ, സഞ്ജയ് ഗുപ്ത (ഫിക്കി സ്പോർട്സ് കമ്മിറ്റി), ഡോ. ഹാരിഷ് പിള്ള, ഗോയങ്ക  (ആർപിജി ഗ്രൂപ്പ്), ഡോ. സുബ്ബറാവു, ബിജോയ് സാബു, അജയ് ദാസ്, ദീപക് അഡ്വാനി, മന്ത്രി ഇ.പി. ജയരാജൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com