ADVERTISEMENT

കൊച്ചി ∙ സഹകരണ മേഖലയിൽ കേരളം മുഴുവൻ നീളുന്ന ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖല ആരംഭിക്കാൻ കേരള ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഏറെ വൈകാതെ അസോസിയേഷന്റെ സ്വന്തം ഓൺലൈൻ സംവിധാനത്തിലൂടെ നാടെങ്ങും രുചി വിളമ്പിത്തുടങ്ങും. സഹകരണ സംഘം മാതൃകയിൽ പ്രത്യേക സംരംഭം രൂപീകരിച്ചാകും ഓൺലൈൻ ഡെലിവറി.

കേന്ദ്രീകൃത അടുക്കളകൾ

35,000ൽ ഏറെ അംഗങ്ങളുള്ള അസോസിയേഷൻ വിവിധ മേഖലകളിൽ കേന്ദ്രീകൃത അടുക്കളകൾ ആരംഭിക്കാനാണു പദ്ധതിയിടുന്നത്.

ഹോട്ടലുകൾക്കു വിവിധ വിഭവങ്ങൾക്കായി കേന്ദ്രീകൃത അടുക്കളകളെ ആശ്രയിക്കാം. അതുവഴി ചെലവു കുറയ്ക്കാനും വ്യത്യസ്ത വിഭവങ്ങൾ സ്വന്തം ഹോട്ടലുകളിൽ ലഭ്യമാക്കാനും കഴിയും. ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന കേന്ദ്രീകൃത അടുക്കളകൾക്കു കൂടുതൽ ശുചിത്വവും ഉറപ്പുവരുത്താൻ കഴിയും.

പ്രവാസികൾക്കു തൊഴിൽ

കേരളത്തിലേക്കു മടങ്ങിയ പ്രവാസികളിൽ താൽപര്യമുള്ളവർക്കു സർക്കാർ സഹായത്തോടെ ഹ്രസ്വകാല പരിശീലനം നൽകി ഹോട്ടൽ മേഖലയിൽ തൊഴിൽ നൽകാനുള്ള നീക്കത്തിലാണ് അസോസിയേഷനെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി പറഞ്ഞു. 

ആമസോണും ഓൺലൈൻ ഭക്ഷണ വിതരണത്തിന് 

ന്യൂഡൽഹി∙ ഇന്ത്യയിൽ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയുമായി ആമസോൺ. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ബെംഗളൂരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലായിരിക്കും. ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖരായ സൊമാറ്റോ, സ്വിഗ്ഗി എന്നീ കമ്പനികൾക്ക് കനത്ത വെല്ലുവിളിയുമായാണ് ആമസോൺ എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com