ADVERTISEMENT
മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന് വിമാനങ്ങൾ നൽകാമെന്ന് ജെറ്റ് എയർവേയ്സ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒരു വർഷത്തിലേറെയായി സർവീസ് നിർത്തിവച്ചിരിക്കുന്ന എയർലൈൻ കമ്പനി പാപ്പർ നടപടി നേരിടുകയാണ്. 2 ബോയിങ് 777–300 ഇആർ വിമാനങ്ങൾ വിട്ടുനൽകാമെന്നാണ് പാപ്പർ നടപടികളുമായി ബന്ധപ്പെട്ട് ഇപ്പോൾ കമ്പനിയുടെ ചുമതല വഹിക്കുന്ന ആഷിഷ് ഛൗച്ചാറിയ കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചത്. എന്നാൽ ഇതു സംബന്ധിച്ചു പ്രതികരിക്കാൻ ആഷിഷ് വിസമ്മതിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com