ADVERTISEMENT

ന്യൂഡൽഹി/ ബെംഗളൂരു∙ ലോക് ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് രണ്ടു മാസമായി നിർമാണം നിലച്ച മാരുതി സുസുക്കി ഇന്ത്യയുടെ പ്ലാന്റുകളിൽ വീണ്ടും കാർ നിർമാണം തുടങ്ങി. മാരുതിക്കു വേണ്ടി വാഹനങ്ങൾ നിർമിച്ചു നൽകുന്ന സുസുക്കി മോട്ടർ ഗുജറാത്ത് (എസ്എംജി) ആണ് ഇന്നലെ പ്രവർത്തനം പുനരാരംഭിച്ചത്. 

മാരുതിയുടെ മനേസർ, ഗുരുഗ്രാം പ്ലാന്റുകൾ നേരത്തെ കാർ നിർമാണം തുടങ്ങിയിരുന്നു. ടൊയോട്ട കിർലോസ്കർ മോട്ടർ ഇന്നു വാഹന നിർമാണം പുനരാരംഭിക്കും എന്ന് അറിയിച്ചിട്ടുണ്ട്.  ബെംഗളൂരു ബിദദിയിലെ രണ്ടു പ്ലാന്റ് ഘട്ടംഘട്ടമായി പൂർവസ്ഥിതിയിൽ എത്തിക്കാനാണ് ശ്രമം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com