സാമ്പത്തികത്തകർച്ച ഭീകരം: ഐഎംഎഫ്

Gita Gopinath
ഗിതാ ഗോപിനാഥ്
SHARE

വാഷിങ്ടൻ∙ കോവിഡ് ബാധയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ മുൻപു കരുതിയതിലും ഗുരുതരമാണെന്നും ലോക സമ്പദ് വ്യവസ്ഥ ഇക്കൊല്ലം മുൻകൊല്ലത്തെക്കാൾ 4.9% തളരുമെന്നും രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്). 3% ഇടിവാണു മുൻപ് പ്രവചിച്ചിരുന്നത്. രണ്ടാം ലോകയുദ്ധത്തെത്തുടർന്നുണ്ടായ ഇടിവിനുശേഷമുള്ള ഏറ്റവും വലിയ പതനമാണ് ഇക്കൊല്ലം നേരിടുക.അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ (ജിഡിപി) 8% ഇടിയും.വരുമാനം കുറഞ്ഞ വിഭാഗങ്ങളെ കോവിഡ് ഗുരുതരമായി ബാധിക്കുന്നത് ദാരിദ്ര്യനിർമാർജനലക്ഷ്യത്തിനു വലിയ തിരിച്ചടിയാകുമെന്നും ഐഎംഎഫ് പറഞ്ഞു.ലോക സാമ്പത്തികരംഗം 5.2% ഇടിയുമെന്നാണ് ലോകബാങ്കിന്റെ നിഗമനം. ഇന്ത്യ നേരിടുന്നത് 4.5% ഇടിവായിരിക്കുമെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തികശാസ്ത്രജ്ഞ ഗിതാ ഗോപിനാഥ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA