പവന് 35760 രൂപ

INDA-GOLD/PRICES
SHARE

കൊച്ചി∙ സംസ്ഥാനത്തു സ്വർണവില വീണ്ടും റെക്കോർഡിൽ. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നു.ഇതോടെ ഒരു പവന്റെ വില 35,760 രൂപയായി. 4,470 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷം, കോവിഡ് പ്രതിസന്ധി എന്നിവ തുടരുന്നതു മൂലം വിപണിയിലുണ്ടാകുന്ന അസ്ഥിരതയാണു വില ഉയരാൻ കാരണമാകുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1770 ഡോളർ നിലവാരത്തിലാണ്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മുന്നേറ്റമുണ്ടായെങ്കിലും ഡോളറിനെതിരെ രൂപ കരുത്തുകാട്ടിയതിനാലാണ് വിലക്കയറ്റം ആനുപാതികമായി പ്രതിഫലിക്കാത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA