ഫെയർ ഇല്ല, ഇനി ‘ലവ്‌ലി’ മാത്രം

fair
SHARE

ന്യൂഡൽഹി∙ ത്വക് പരിചരണ ക്രീം ആയ ‘ഫെയർ ആൻഡ് ലവ്‌ലി’യുടെ പേരിൽ നിന്ന് നിന്ന് ഫെയർ എന്ന വാക്ക് മാറ്റുമെന്ന് നിർമാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലീവർ (എച്ച്‌യുഎൽ) അറിയിച്ചു. ആഗോളതലത്തിൽ വർണവെറിക്ക് എതിരായ സമീപനത്തിന്റെ സ്വാധിനത്തിൽ ഉൽപന്നങ്ങളുടെ പുനർനാമകരണത്തിന്റെ ഭാഗമായാണ് നടപടി.

സൗന്ദര്യ സങ്കൽപത്തിൽ ത്വക്കിന്റെ എല്ലാ നിറങ്ങളെയും ഒരുപോലെ കാണുന്ന ദർശനം തങ്ങളുടെ എല്ലാ ഉൽപന്നങ്ങളുടെ കാര്യത്തിലും പിന്തുടരുമെന്നു കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് മെഹ്ത പ്രഖ്യാപിച്ചു.

ഫെയർ ആൻഡ് ലവ്‌ലിയുടെ പുതിയ പേര് അംഗീകാരത്തിനു സമർപ്പിച്ചിരിക്കുകയാണെന്നും ഏതാനും മാസങ്ങൾക്കകം പേരുമാറ്റം നടപ്പാക്കുമെന്നും എച്ച്‌യുഎൽ അറിയിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിനു പിന്തുണ നൽകാൻ 2003–ൽ സ്ഥാപിച്ച  ഫെയർ ആൻഡ് ലവ്‌ലി ഫൗണ്ടേഷന്റെ പേരും മാറ്റും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA