ADVERTISEMENT

കൊച്ചി ∙ പൊതുമേഖലാ വളം നിർമാണശാലയായ ഫാക്ടിനു 2,770 കോടി രൂപ വിറ്റുവരവ്. മുൻ വർഷത്തെക്കാൾ 815 കോടിയുടെ വർധന. ലാഭത്തിലും വൻ വർധനയുണ്ടായി; 976 കോടി രൂപ. മുൻ വർഷം ഇത് 163 കോടി രൂപയായിരുന്നു. ഫാക്ടംഫോസ് ഉൽപാദനം റെക്കോർഡാണ്; 8.45 ലക്ഷം ടൺ. 2000–01 ൽ കൈവരിച്ച 8.38 ലക്ഷം ടണ്ണായിരുന്നു ഇതുവരെയുള്ള ഉയർന്ന ഉൽപാദനം. 8.35 ലക്ഷം ടണ്ണും വിറ്റഴിക്കാനായതും നേട്ടമായി.

അമോണിയം സൾഫേറ്റ് ഉൽപാദനം 2.21 ലക്ഷം ടണ്ണായി ഉയർന്നു. 19 വർഷത്തിലെ ഏറ്റവും ഉയർന്ന നില. സിറ്റി കംപോസ്റ്റ് വിൽപന 13,103 ടണ്ണായി. നിലവിലെ റെക്കോർഡ് 9,370 ടണ്ണായിരുന്നു. മഹാരാഷ്ട്ര, ബംഗാൾ, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കു കൂടി ഫാക്ട് വിപണന ശൃംഖല വ്യാപിപ്പിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com