ADVERTISEMENT

കൊച്ചി∙ ചൈനയിൽനിന്നു പൂർണമായി ഇറക്കുമതി ചെയ്യുന്നതോ ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് ഇവിടെ കൂട്ടിച്ചേർക്കുന്നതോ ആയ ഉൽപന്നങ്ങൾക്കു കണക്കില്ല. ചീനച്ചട്ടിയും ചീനഭരണിയും മാത്രമല്ല ഒട്ടേറെ ഇനം ഉൽപന്നങ്ങൾക്കു ചൈനാബന്ധമുണ്ട്. എന്നാൽ കോവിഡ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ നിന്നുള്ള ഇറക്കുമതി കുറഞ്ഞിരുന്നു.

വ്യാപാരികൾ ചൈനയിൽ പോയി തിരഞ്ഞെടുത്ത് ഓർഡർ കൊടുത്ത് കണ്ടെയ്നറുകളിൽ കയറ്റിവിടുന്ന ഉൽപന്നങ്ങളുടെ ലഭ്യതയും കുറഞ്ഞു. ചൈനയിൽ ഉൽപാദനം നിലച്ചുവെന്നു മാത്രമല്ല ഇവിടെ നിന്ന് ആർക്കും പോകാനും പറ്റാതായി. ചുരുക്കത്തിൽ അതിർത്തിയിൽ സംഘർഷം പുകയും മു‍ൻപുതന്നെ ചൈനയുമായുള്ള ബിസിനസ് ബന്ധം കുറെയേറെ ക്ഷീണിച്ചിരുന്നു.

ചില പ്രധാന മേഖലകളിലെ സ്ഥിതി:

1.  ഫർണിച്ചർ: കേരളത്തിൽ വിൽക്കുന്ന ഫർണിച്ചറിന്റെ 60% ചൈനയിൽ നിന്നാണ്. സാമ്പത്തികമാന്ദ്യം മൂലം 50% ഫർണിച്ചർ കടകളും പൂട്ടിയ അവസ്ഥയിലാണു കോവിഡ് വന്നത്. ഫർണിച്ചർ ഭാഗങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു വിൽപനയായിരുന്നു മുഖ്യം.
തടിക്കും പ്ലൈവുഡിനും പകരം ഉപയോഗിക്കുന്ന ഷീറ്റുകൾ ചൈനയിൽ നിന്ന് ഇറക്കുമതി തുടരുന്നുണ്ട്. മൾട്ടിവുഡ് പോലുള്ള ഇത്തരം ഷീറ്റുകൾ കൊണ്ടാണ് കിച്ചൻ കാബിനറ്റും വാഡ്റോബുകളും മറ്റും നിർമിക്കുന്നത്.

2.  ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വാഹനങ്ങളും: നിർമാണം ഇന്ത്യയിലാണെങ്കിലും പല ഘടകങ്ങളും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കമ്പനികളുണ്ട്.

3.  ടൈൽ, സാനിറ്ററി: ഗുജറാത്തിലാണു ഭൂരിപക്ഷം ടൈൽ, സാനിറ്ററി ഉൽപന്നങ്ങളുടെ നിർമാണം. എന്നാൽ വില കുറഞ്ഞ ടൈലുകളും മറ്റും ഇറക്കുമതി ചെയ്യപ്പെടുന്നുമുണ്ട്. ഇറക്കുമതി ചെയ്ത് ഇന്ത്യൻ ബ്രാൻഡ് പേരു വച്ചു വിൽക്കുന്ന അനേകം ഉൽപന്നങ്ങൾ ഈ രംഗത്തുണ്ട്.

4.  എപിഐ അഥവാ ആക്ടീവ് ഫാർമ ഇൻഗ്രീഡിയന്റ്സ്: ഇന്ത്യയിലെ വൻകിട ഔഷധ കമ്പനികൾ കയറ്റുമതി ചെയ്യുന്ന മരുന്നുകളുടെയും ഗുളികകളുടെയും രാസവസ്തുക്കൾ വരുന്നതു ചൈനയിൽ നിന്നാണ്.

5.  പാവ, പ്ലാസ്റ്റിക്: ഇവിടെ സ്റ്റേഷനറിക്കടകളിൽ വിൽക്കുന്ന പാവകൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പാത്രങ്ങൾ, കുട്ടിയുടുപ്പുകൾ തുടങ്ങിയവ മിക്കവാറും ചൈനയിൽ നിന്നാണു വരവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com