സുബാക്കയിൽ നിക്ഷേപം നടത്തി യു‌എസ്‌ടി ഗ്ലോബൽ

ust-global-logo
SHARE

തിരുവനന്തപുരം∙ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബൽ, ലണ്ടൻ ആസ്ഥാനമായ സുബാക്കയിൽ നിക്ഷേപം നടത്തി. റീട്ടെയ്ൽ വ്യാപാര മേഖലയിൽ ഇൻ സ്റ്റോർ ഗെയ്മിഫൈഡ് സെയിൽസ്, ഡാറ്റ ശേഖരണം, മാർക്കറ്റിങ് ഉപകരണങ്ങൾ എന്നിവ പ്രദാനം ചെയ്യുന്ന കമ്പനിയാണ് സുബാക്ക.

യുഎസ്ടി ഗ്ലോബൽ, അതിവേഗ വിപണി സൊല്യൂഷനുകൾ നല്കുന്ന സുബാക്ക പ്ലാറ്റ്ഫോമിൽ സമന്വയിക്കുന്നതിലൂടെ വൻതോതിലുള്ള മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നതെന്ന് കമ്പനി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മികച്ച ഉപയോക്തൃ അനുഭവം സമ്മാനിക്കാൻ റീട്ടെയ്‌ൽ വ്യാപാരികളെ പ്രാപ്തരാക്കുന്ന വിപുലമായ മുൻനിര ഉൽപ്പന്നങ്ങൾ സുബാക്ക വികസിപ്പിച്ചിട്ടുണ്ട്.

ഉപയോക്തൃ ഗവേഷണ ആപ്പായ സ്മൈൽസ്; റീറ്റെയ്ൽ സ്റ്റോറുകൾക്ക് ഓഫ് ലൈനിൽ നിന്ന് ഓൺലൈനിലേക്ക് വഴിയൊരുക്കുന്ന ക്ലൗഡ് ഷെൽഫ്; ഉപയോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും മികവുറ്റ രീതിയിൽ ബ്രാൻഡുകൾ പ്രമോട്ട് ചെയ്യാനും സഹായിക്കുന്ന കസ്റ്റം ഗെയിമുകളുടെ ശ്രേണിയായ ഗെയ്മിഫൈഡ് എക്സ്പീരിയൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

English Summary: UST Global Makes Strategic Investment in Ksubaka

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA