ADVERTISEMENT

നമ്മൾ കഷ്ടപ്പെട്ട് വീടുണ്ടാക്കുകയും സുരക്ഷാ വാതിലുകൾ, ക്യാമറകൾ, ലോക്കിങ് സംവിധാനങ്ങൾ എന്നിവ പോലെ സുരക്ഷയ്ക്കായുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു. നമ്മുടെ ശരാശരി ജീവിതത്തിന്റെ ഭൂരിഭാഗവും ഭവന വായ്പകൾ അടച്ചു തീർക്കാനായി ഉപയോഗിക്കുന്നു. എന്നാൽ ഹോം ഇൻഷുറൻസ് എന്ന അവശ്യ പരിരക്ഷ നമ്മൾ മറക്കുന്നു. ഒരു വസ്തുവിന്റെ ഉടമയോ താമസക്കാരനോ ആയ ആർക്കും ഒരു ഹോം ഇൻഷുറൻസ് പോളിസി വാങ്ങാം. പ്രോപ്പർട്ടി വാടകയ്ക്ക് എടുത്ത വ്യക്തികൾക്കും ഹോം ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം. വസ്തുവിന്റെ ഉടമയായ ഒരു സംഘടനയ്ക്കും ഹോം ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്.

കെട്ടിടം, അതിനുള്ളിലെ സാധനസാമഗ്രികൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ, കലാസ്യഷ്ടികൾ എന്നിവയ്ക്ക് തീപിടുത്തവും അനുബന്ധ അപകടങ്ങളും, കവർച്ച, മോഷണം, ഭീകരപ്രവർത്തനങ്ങൾ മുതലായവയ്ക്കെതി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. കൂടാതെ, ഒരു വ്യക്തി വാടകയ്ക്ക് താമസിക്കുകയാണെങ്കിൽ, അവരുടെ വിലപ്പെട്ട സ്വത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനാൽ അവരുടേതായ സാധന സാമഗ്രികർക്കായി ഇൻഷുറൻസ് വാങ്ങുവാൻ കഴിയും.

നിങ്ങൾ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വസ്തുവിന് ഏതെങ്കിലും കാരണത്താൽ നാശം സംഭവിക്കുകയും അക്കാരണത്താൽ വാടകക്കാരൻ അത് ഉപേക്ഷിച്ച് പോകുകയും ചെയ്താൽ നിങ്ങൾക്കുണ്ടാകുന്ന വാടക നഷ്ടം പരിഹരിക്കുന്നതിന് ലോസ് ഓഫ് റെന്റ് പരിരക്ഷയും തിരഞ്ഞെടുക്കാവുന്നതാണ്. ഉപയോക്താക്കൾക്ക് കേവലം ഒരു ദിവസത്തേക്കുമുതൽ 5 വർഷംവരെയുള്ള ദീർഘകാല അടിസ്ഥാനത്തിൽ വരെ പോളിസി വാങ്ങാനുള്ള ഓപ്ഷൻ ലഭിക്കുന്നുണ്ട്.

 ചില പ്രധാന നേട്ടങ്ങൾ:

1.പ്രകൃതിദുരന്തങ്ങൾക്കെതിരെ സുരക്ഷ: ഏത് പ്രകൃതിദുരന്തത്തിലും സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടം വീടുകൾ നഷ്ടപ്പെടുന്നതാണ്. ഹോം ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് പ്രകൃതിദുരന്തങ്ങളിൽനിന്ന് വീടിനും അതിലുള്ള സാധനസാമഗ്രികൾക്കുമുണ്ടാകുന്ന നഷ്ടം നികത്തും.

2.ഉള്ളിലുള്ള സാധനസാമഗ്രികൾ, വിലപിടിപ്പുള്ള വസ്തുക്കൾ, എടുത്തുമാറ്റാവുന്ന ഉപകരണങ്ങൾ എന്നിവ പരിരക്ഷിക്കുക. വീട്ടുപകരണങ്ങൾ, ഫർണിച്ചർ, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ അല്ലെങ്കിൽ ലാപ്ടോപ് പോലെ കയ്യിൽ കൊണ്ടുപോകാവുന്ന ഉപകരണങ്ങൾ, ടെലിവിഷൻ മുതലായവയും ഹോം ഇൻഷുറൻസിന്റെ കീഴിൽ ഒരു വ്യക്തിക്ക് ഇൻഷുർ ചെയ്യാം. വീട്ടിൽ മാത്രമല്ല, ലോകത്തെവിടെയും യാത്ര ചെയ്യുമ്പോഴും ധരിക്കുന്ന ആഭരണങ്ങൾ ഇൻഷുർ ചെയ്യാനും കഴിയും.

3.തീപിടിത്തവും മോഷണവും കൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിരക്ഷ നൽകി സഹായിക്കും. അതോടൊപ്പം വീടിനുണ്ടായ സാരമായ കേടുപാടുകൾ കാരണം മറ്റൊരിടത്തേക്ക് മാറേണ്ടിവരുന്ന സന്ദർഭങ്ങളിൽ പുനരധിവാസ പരിരക്ഷ പോലെയുള്ള ആഡ്-ഓണുകളും വാഗ്ദാനം ചെയ്യുന്നു. ഇൻഷുർ ചെയ്ത വ്യക്തിയുടെ വീട്ടിൽ മോഷണം നടന്നാൽ, മോഷണം പോയ വസ്തുവിന് അല്ലെങ്കിൽ നാശനഷ്ടങ്ങൾക്ക് ഹോം ഇൻഷുറൻസ് പോളിസി നഷ്ടപരിഹാരം നൽകും.

4.ബാധ്യതകൾക്കെതിരെയുള്ള സംരക്ഷണം: ചില അവസരങ്ങളിൽ, നിങ്ങളുടെ വീട്ടിൽ ഉണ്ടായ ഒരപകടംമൂലം (ഉദാഹരണത്തിന് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കൽ) അയൽവാസിയുടെ വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചേക്കാം. പബ്ലിക്ക് ലയബിലിറ്റി കവറേജ് തിരഞ്ഞെടുക്കുന്നതുവഴി അത്തരത്തിലുള്ള എല്ലാ ദുർഘടസന്ധികളെയും ഫലപ്രദമായി തരണം ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com