50% വരെ വിലക്കുറവുമായി കല്യാണ്‍ സില്‍ക്സ് ആടി സെയില്‍

Print
SHARE

കൊച്ചി ∙ 10 മുതൽ 50 വരെ ശതമാനം വിലക്കുറവുമായി കല്യാൺ സിൽക്സ് ആടി മാസ സെയിൽ ജൂൺ 29 മുതൽ. കോവി‍‍ഡ് വ്യാപന ഭീതിയുടെ പ‍ശ്ചാത്തലത്തിൽ, ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഷോപ്പിങ് നടത്താനുള്ള സൗകര്യം കല്യാൺ സിൽക്സ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. 

കോവിഡ്-19 വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും പിന്തുണയും നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വര്‍ഷത്തെ ആടി സെയിൽ. മഹാമാരി ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച സാഹചര്യത്തില്‍ കല്യാണ്‍ സില്‍ക്സ് ഇന്ത്യയിലെ പ്രമുഖ മില്ലുകളോട് മുന്‍പത്തെക്കാളും കുറഞ്ഞ വിലയില്‍ വസ്ത്രശ്രേണികള്‍ ലഭ്യമാക്കുവാന്‍ അഭ്യർഥിക്കുകയും അവരത് പരിഗണിക്കുകയും ചെയ്തു. ഇങ്ങനെ ലഭിച്ച വലിയ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് അതേപടി കൈമാറുകയാണ്. ഒപ്പം, കല്യാണിന്റെ സ്വന്തം നെയ്ത്ത്ശാലകളില്‍നിന്നും പ്രൊഡക്‌ഷന്‍ ഹൗസുകളി‍ല്‍ നിന്നുമുള്ള കളക്ഷനുകള്‍ ലാഭേച്ഛ കൂടാതെ ഉപഭോക്താക്കള്‍ക്കു കൈമാറുന്നുമുണ്ട്– പട്ടാഭിരാമന്‍ പറഞ്ഞു. 

സുരക്ഷിത ഷോപ്പിങ്ങിന് കല്യാണ്‍ സില്‍ക്സ് ഷോപ്പിങ് ആപ് ലഭ്യമാണ്. പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവിടങ്ങളിൽനിന്ന് സൗജന്യമായി ഡൗണ്‍ലോഡ്  ചെയ്യാവുന്ന ആപ്പിൽ ഷോപ്പിങ് തീയതിയും സമയവും ബുക്ക് ചെയ്യാം. ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കി ഷോപ്പിങ് നടത്താം. പ്രവേശന കവാടത്തില്‍ ടെംപറേച്ചര്‍  ചെക്ക്, സാനിറ്റൈസര്‍, ജീവനക്കാര്‍ക്ക്  ഫെയ്സ് ഷീല്‍ഡ്, ഷോറൂം തുടര്‍ച്ചയായി അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങള്‍, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ് നടത്തുവാനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ഹോം ഫര്‍ണിഷിങ്, എത്‌നിക് വെയര്‍, പാര്‍ട്ടി വെയര്‍, വെസ്റ്റേണ്‍ വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, സാല്‍വാര്‍സ് എന്നിവയുടെ വലിയ കളക്‌ഷനുകളാണ് 10 മുതല്‍ 50 വരെ ശതമാനം വിലക്കുറവില്‍  കേരളത്തിലുടനീളമുള്ള ഷോറൂമുകളിലൂടെ കല്യാണ്‍ സില്‍ക്സ് ലഭ്യമാക്കുന്നതെന്നും പട്ടാഭിരാമന്‍ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA