ADVERTISEMENT
വാഷിങ്ടൻ∙ ഇന്ത്യയ്ക്കു പിന്നാലെ യുഎസിലും ടിക്ടോക്കിനും മറ്റ് ചൈനീസ് ആപ്പുകൾക്കും നിരോധനം വരുന്നു. ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച കാര്യം പരാമർശിച്ചാണു പോംപയോ യുഎസ് നീക്കത്തെപ്പറ്റി സൂചിപ്പിച്ചത്. ‘ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കയ്യിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ എത്തുമെന്ന ധാരണയോടെ വേണം ടിക്ടോക് ഉപയോഗിക്കാ‍ൻ’ എന്ന് അദ്ദേഹം യുഎസ് പൗരന്മാരെ ഉപദേശിക്കുകയും ചെയ്തു. 4 കോടിയിലേറെ അമേരിക്കക്കാർ ടിക്ടോക് ഉപയോഗിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com