ADVERTISEMENT

ന്യൂഡൽഹി ∙ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് സ്ഥാപനങ്ങളായ ഓറിയന്റൽ ഇൻഷുറൻസ്, നാഷനൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനികൾ ലയിപ്പിക്കാനുള്ള നടപടി  േകന്ദ്ര സർക്കാർ നിർത്തിവച്ചു. പകരം, ഈ കമ്പനികളെ ബലപ്പെടുത്താൻ മൂലധന ഇനത്തിൽ 12,450 കോടി രൂപ നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 

നിലവിലെ സാഹചര്യത്തിൽ, ഈ കമ്പനികളെ ലയിപ്പിക്കുന്നതിനു പകരം, ലാഭകരമായ വളർച്ച സാധ്യമാക്കാനാണ് ശ്രമമെന്ന് സർക്കാർ വ്യക്തമാക്കി. 3 കമ്പനികളെയും ലയിപ്പിക്കുമെന്നത് 2018ലെ ബജറ്റ് പ്രഖ്യാപനമായിരുന്നു. 

കമ്പനികൾ ലയിപ്പിച്ചശേഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് സർക്കാർ നേരത്തെ താൽപര്യപ്പെട്ടത്. എന്നാൽ, ലയനനീക്കത്തെ ഭാരതീയ മസ്ദൂർ സംഘും മറ്റും എതിർത്തു. മൂലധന ഇനത്തിൽ നൽകുന്ന 12,450 കോടിയിൽ കഴിഞ്ഞ വർഷത്തെ ബജറ്റിലൂടെ നൽകിയ 2,500 കോടിയും ഉൾപ്പെടും. 3,475 കോടി ഉടനെ നൽകും. ബാക്കി 6,475 കോടി പിന്നീടും. 

നാഷനൽ ഇൻഷുറൻസിന്റെ ഓഹരി മൂലധനത്തിൽ 7,500 കോടി, യുണൈറ്റഡ് ഇന്ത്യയുടെയും  ഓറിയന്റലിന്റെയും മൂലധനത്തിൽ 5,000 കോടി വീതം എന്നിങ്ങനെയുള്ള വർധനയ്ക്കും മന്ത്രിസഭ തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com