ADVERTISEMENT

കൊച്ചി ∙ കോവിഡ് ലോക്ഡൗൺ കാലത്തെ വാടക കുടിശിക 15നകം നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾക്ക്  ഐടി പാർക്ക് മാനേജ്മെന്റ് നോട്ടിസ് നൽകി. ലോക്ഡൗൺ പശ്ചാത്തലത്തിൽ 3 മാസം വാടക ഇളവ് അനുവദിക്കണമെന്ന സർക്കാർ നിർദേശം സ്മാർട് സിറ്റി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് 11 കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ തീരുമാനമെടുക്കാൻ കോടതി സർക്കാരിനെ ചുമതലപ്പെടുത്തിയിരുന്നു.

അതിനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴാണു വാടക കുടിശിക ആവശ്യപ്പെട്ട് നോട്ടിസ്. കരാർ റദ്ദാക്കുമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്വകാര്യ ഐടി പാർക്കായതിനാൽ സർക്കാർ ഇടപെടൽ ആവശ്യമില്ലെന്നാണു മുഖ്യമന്ത്രി ചെയർമാനായ സ്മാർട്സിറ്റിയുടെ നിലപാടെന്നു കമ്പനികൾ കുറ്റപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിന്റെയും ദുബായ് ഹോൾഡിങ്ങിന്റെയും സംയുക്ത സംരംഭമാണു സ്മാർട്സിറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com