ADVERTISEMENT

കൊച്ചി∙ എംജി മോട്ടർ ഇന്ത്യയുടെ 6-സീറ്റർ എസ്‌യുവി ‘ഹെക്ടർ പ്ലസ്’ വിപണിയിൽ എത്തി. 1.5 ലീറ്റർ പെട്രോൾ എ‍ൻജിനുള്ള പതിപ്പിന് 13.49 ലക്ഷം രൂപ മുതൽ 18.21 ലക്ഷം രൂപ വരെയും 2–ലീറ്റർ ഡീസൽ എൻജിൻ പതിപ്പിന് 14.44 ലക്ഷം-18.54 ലക്ഷം നിലവാരത്തിലും (ഡൽഹി ഷോറൂം വില) ആണു വില. പെട്രോൾ ഓട്ടമാറ്റിക് ഗിയറുമായും ലഭിക്കും.

3 നിര സീറ്റുകളുള്ള ഹെക്ടർ പ്ലസ് മധ്യനിരയിൽ ആഡംബരപൂർണമായ ക്യാപ്റ്റൻ സീറ്റുകളോടെയാണ് എത്തുന്നത്. സെപിയ ബ്രൗൺ ഇന്റീരിയർ, ആകർഷക ഹെഡ് ലാംപ്, ക്രോം-സ്റ്റഡഡ് ഫ്രന്റ് ഗ്രിൽ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളുണ്ട്. 5-വർഷം കിലോമീറ്റർ പരിധിയില്ലാത്ത വാറന്റി, 5 വർഷം റോഡ്‌സൈഡ് അസിസ്റ്റൻസ്, ആദ്യ 5 സർവീസുകൾക്ക് ലേബർ ചാർജ്  എന്നിവ സൗജന്യമാണ്. ഗുജറാത്തിലെ ഹാലോലിലാണു നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com