ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രിയുടെ സംരംഭക വികസന പരിപാടി എന്ന പേരിൽ പുതിയ വായ്പാപദ്ധതിക്ക് കെഎഫ്സി 1500 കോടിയുടെ ഫണ്ട് രൂപീകരിക്കുന്നു. കടപ്പത്രം പുറപ്പെടുവിച്ചും ബാങ്ക് വായ്പയെടുത്തുമാണിത്. വർഷം 1000 ചെറുകിട സംരംഭകർക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള വായ്പ നൽകുകയാണുദ്ദേശ്യം.

5 വർഷം തുടർച്ചയായി നടപ്പാക്കുമ്പോൾ 5000 സംരംഭകർക്കു പ്രയോജനം ലഭിക്കും.വായ്പകളുടെ പലിശ 10% ആണെങ്കിലും 3% പലിശ സബ്സിഡി ലഭിക്കുന്നതിനാൽ ഫലത്തിൽ 7% മാത്രം. പദ്ധതിയുടെ ഗുണഭോക്താക്കളായ സ്റ്റാർട്ടപ് കമ്പനികളെയും എംഎസ്എംഇ യൂണിറ്റുകളെയും തിരഞ്ഞെടുക്കാൻ കെഎഫ്സി പ്രതിനിധിയും നോഡൽ ഓഫിസറും ബാങ്കിങ്, വ്യവസായ വിദഗ്ധരും അടങ്ങുന്ന സമിതിയെ നിയോഗിക്കും.

18–50 പ്രായവിഭാഗത്തിലുള്ള സംരംഭകർക്കാണു വായ്പ നൽകുക.യോഗ്യരായ സംരംഭകരെ ലഭിക്കാൻ 10000 പേർക്ക് സംരംഭക പരിശീലനവും നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com