ADVERTISEMENT
ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനിയായ മാരുതി സുസുകി ഇന്ത്യ ഏപ്രിൽ– ജൂൺ പാദത്തിൽ 249.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കോവിഡ്– ലോക്ഡൗൺ കാരണം വിൽപന ഗണ്യമായി കുറഞ്ഞതാണു കാരണം. കഴിഞ്ഞ വർഷം ഏപ്രിൽ– ജൂൺ പാദത്തിൽ 1435.5 കോടി രൂപ ലാഭമായിരുന്നു.17 വർഷത്തിൽ ആദ്യമായാണു കമ്പനി നഷ്ടം രേഖപ്പെടുത്തുന്നത്. 2003ലാണു കമ്പനി പൊതുവിപണിയിൽ ഓഹരിയുള്ള ലിസ്റ്റഡ് കമ്പനിയായി മാറിയത്. ഇക്കൊല്ലം ഏപ്രിൽ– ജൂൺ മാസങ്ങളിൽ രാജ്യത്ത് 67,027 വാഹനങ്ങളാണു വിറ്റത്. 9572 എണ്ണം കയറ്റുമതി ചെയ്തു. വിറ്റുവരവ് 3677.5 കോടി രൂപ. മുൻകൊല്ലം ഇതേ കാലയളവിൽ 4.02 ലക്ഷം കാർ വിറ്റ് 18735 കോടി രൂപ നേടിയ സ്ഥാനത്താണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com