ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും റെക്കോർഡ്. ഇന്നലെ പവന് 200 രൂപ ഉയർന്ന് വില 39400 ആയി. ഗ്രാമിന് 25 രൂപ വർധിച്ച് 4925 രൂപ. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം) വില വീണ്ടും 1960 ഡോളർ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം വില 1980 ഡോളറിലെത്തിയെങ്കിലും പിന്നീട് 1930 ലേക്കു താഴ്ന്നിരുന്നു. 

ഈ വർഷം ഇതുവരെ 10,400 രൂപയാണു പവനു കൂടിയത്. ഒരു വർഷംകൊണ്ടുണ്ടായ വർധന 13,540 രൂപ. ഈ മാസം മാത്രം 3240 രൂപ കൂടി. സംസ്ഥാനത്ത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് സ്വർണവില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com