ADVERTISEMENT

തിരുവനന്തപുരം ∙  ലോക്ഡൗൺ  പരിഗണിച്ച് സംസ്ഥാന ചരക്ക്, സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ ആംനെസ്റ്റി പദ്ധതിയിലേക്കു അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. വ്യാപാരികളുടെ പരാതി പരിഗണിച്ചാണ് തീരുമാനം. കേരള മൂല്യവർ‍ധിത നികുതി, കേന്ദ്ര വിൽപന നികുതി, ആഡംബര നികുതി, കാർഷികാദായ നികുതി , കേരള പൊതു വിൽപന നികുതി, സർചാർജ് എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾക്കു പദ്ധതി ബാധകമാണ്.

കുടിശികയുള്ള വ്യാപാരികൾ www.keralataxes.gov.in സന്ദർശിച്ച് ഒറ്റത്തവണ റജിസ്ട്രേഷൻ എടുക്കണം. അതിനു ശേഷം വെബ്സൈറ്റ് ലോഗിൻ ചെയ്താൽ  താൽക്കാലികമായി തിട്ടപ്പെടുത്തിയ കുടിശിക വിവരങ്ങൾ കാണാം .ഓപ്ഷൻ നികുതി നിർണയ അധികാരി പരിശോധിച്ചു അംഗീകരിച്ച ശേഷം ഓൺലൈനായി കുടിശിക അടയ്ക്കാം. കുടിശികകൾ 2021 മാർച്ച് 31 ന് മുൻപ് അടച്ചു തീർക്കണം. പുതുതായി ഡിമാൻഡ് നോട്ടിസ് ലഭിക്കുന്ന വ്യാപാരികൾ ഇത് ലഭിച്ച് 30 ദിവസത്തിന് ഉള്ളിൽ ഓപ്ഷൻ സമർപ്പിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com