ADVERTISEMENT

കൊച്ചി∙ 2018 ഏപ്രിൽ - 2019 മാർച്ച്  സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ വൈകി സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30ലേക്ക് നീട്ടി. ഇന്നു വരെയാണ് നേരത്തേ അനുവദിച്ചിരുന്ന സമയം. വൈകി സമർപ്പിക്കലിനും തിരുത്തി സമർപ്പിക്കലിനുമുള്ള സമയപരിധിയാണിത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് മാർച്ച് 31ൽനിന്ന് ജൂണ്‍ 30ലേക്കും പിന്നീട് ജൂലൈ 31ലേക്കും ഇപ്പോൾ സെപ്റ്റംബർ 30ലേക്കും തീയതി ദീർഘിപ്പിച്ചത്.

∙ 2019–20ലെ റിട്ടേൺ നൽകാനുളള അവസാനതീയതി നവംബർ 30 ആണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com