ADVERTISEMENT

ആലപ്പുഴ∙ രവി കരുണാകരൻ സ്മാരക മ്യൂസിയം  രാജ്യാന്തര ട്രാവൽ പ്ലാറ്റ്ഫോമായ ട്രിപ് അഡ്വൈസറിന്റെ  2020ലെ ട്രാവലേഴ്സ് ചോയ്‌സിൽ. കേരളത്തിൽ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായാണ് മ്യൂസിയത്തെ പരാമർശിച്ചിട്ടുള്ളത്. സന്ദർശകരുടെ റിവ്യൂ അടിസ്ഥാനപ്പെടുത്തിയാണിത്. കേരളത്തിലെ ഏറ്റവും വലിയ ഇൗ സ്വകാര്യ മ്യൂസിയം (30,000 ചതുരശ്ര അടി), അന്തരിച്ച പ്രമുഖ കയർ വ്യവസായി രവി കരുണാകരന്റെ സ്മരണയ്ക്കായി പത്നി ബെറ്റി കരൺ സ്ഥാപിച്ചതാണ്.

രവി കരുണാകരന്റെ പിതാവും കയർ വ്യവസായിയുമായിരുന്ന കെ.സി. കരുണാകരനും അമ്മ ജർമൻ സ്വദേശിനി മാർഗരറ്റും അവരുടെ യാത്രകളിൽ വിദേശരാജ്യങ്ങളിൽനിന്നു ശേഖരിച്ചവയും പിന്നീട് രവി കരുണാകരനും ബെറ്റിയും കൊണ്ടുവന്നവയുമടക്കമുള്ള വൻ കലാശേഖരം ഇവിടെയുണ്ട്.

1948ൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത ‘ബ്യൂക്ക് സൂപ്പർ’ കാർ, 24 കാരറ്റ് സ്വർണലേഖനം ചെയ്ത ടീ സെറ്റ്, ചൈനീസ് ഡ്രസിങ് ടേബിൾ, നൂറ്റാണ്ടു പഴക്കമ‍ുള്ള മെയ്സൻ ശിൽപങ്ങൾ, സ്വറോസ്കി ക്രിസ്റ്റൽ ശിൽപങ്ങളുടെ പ്രത്യേക പതിപ്പുകൾ, പാപുവ ന്യൂഗിനിയിലെ പരമ്പരാഗത പ്രതിമ, സാർ കുടുംബത്തിന്റെ പോഴ്സലൈൻ ചിത്രം, ആനക്കൊമ്പിൽ തീർത്ത ദശാവതാരം എന്നിങ്ങനെ പട്ടിക നീളുന്നു. ഒപ്പം  200 ചതുരശ്രയടി വിസ്‌തീർണത്തിൽ ചുവർചിത്രമായി ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com