റിലയൻസിന് വരുമാനം കുറഞ്ഞു; ലാഭം ഉയര്‍ന്നു

Reliance Industries Limited
SHARE

ന്യൂഡൽഹി∙ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഏപ്രില്‍– ജൂൺ പാദത്തിൽ മുൻകൊല്ലം ഇതേ കാലയളവിലെക്കാൾ 30.6% കൂടുതൽ ലാഭം നേടി. 13248 കോടി രൂപയാണ് ഇക്കുറി ലാഭം. എന്നാൽ, മൊത്തം വിറ്റുവരവ് മുൻകൊല്ലം ഇതേ കാലയളവിലെക്കാൾ 42% ഇടിഞ്ഞ് 1,00,929 കോടിയായി. ഇന്ധനറീട്ടെയിൽവിൽപന ബിസിനസിലെ ഓഹരി ‘ബിപി’ക്കു വിറ്റപ്പോൾ 4966 കോടി രൂപ ലാഭം കിട്ടിയതാണ്, പ്രവർത്തന വരുമാനം കുറഞ്ഞിട്ടും ലാഭം ഉയരാൻ കാരണം. എണ്ണവിലയിലെ ഇടിവും ലോക്ഡൗൺ കാരണം റീട്ടെയിൽ ബിസിനസിലുണ്ടായ ഇടിവുമാണ് വരുമാനം കുറയാൻ മുഖ്യകാരണം.

ജിയോയ്ക്കു വൻ വളർച്ച

ജിയോപ്ലാറ്റ്ഫോംസിന്റെ ഡിജിറ്റൽ ബിസിനസുകളെല്ലാം വളർച്ച നേടി. ജിയോയുടെ ത്രൈമാസ ലാഭം 2250 കോടി രൂപയാണ്. മുൻകൊല്ലം ഇതേ കാലത്ത് 891കോടിയായിരുന്നു. വർധന 183%. ഒരു ജിയോ ഉപയോക്താവിൽനിന്ന് കമ്പനിക്ക് ഒരു മാസത്തെ ശരാശരി വരുമാനം 140.3 രൂപയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA