ADVERTISEMENT
ന്യൂഡൽഹി ∙ കോവിഡ് മൂലം ഹോസ്പിറ്റാലിറ്റി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ പരിഗണനയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. വായ്പ പുനഃക്രമീകരണം, മൊറട്ടോറിയം ദീർഘിപ്പിക്കൽ തുടങ്ങിയവയെക്കുറിച്ച് റിസർവ് ബാങ്കുമായി ചർച്ച നടക്കുകയാണെന്ന് ഫിക്കി ദേശീയ നിർവാഹക സമിതിയോട് മന്ത്രി വ്യക്തമാക്കി.വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കാൻ പദ്ധതി തയാറാക്കുകയാണ്. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾക്ക് ബാങ്കുകൾ വായ്പ നിഷേധിക്കാൻ പാടില്ലെന്നും വീഴ്ചവരുത്തുന്ന ബാങ്കുകളെക്കുറിച്ച് വിവരങ്ങൾ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com