ADVERTISEMENT

ന്യൂഡൽഹി∙ ഏതാണ്ട് 30,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ (വിആർഎസ്) നടപ്പാക്കാനുള്ള പദ്ധതി പരിഗണിക്കുന്നത് ചെലവുചുരുക്കലിന്റെ ഭാഗമായല്ലെന്നും ജീവനക്കാർക്ക് അനുകൂല തീരുമാനം എന്ന നിലയിലാണെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. ഇക്കൊല്ലം 14000 പേരെ പുതുതായി ജോലിക്കു നിയമിക്കാൻ ബാങ്ക് തീരുമാനിച്ചിട്ടുമുണ്ട്. ജോലിയിൽ തുടരാൻ പല കാരണങ്ങളാൽ താൽപര്യമില്ലാത്തവർക്കായാണു വിആർഎസ് എന്നു ബാങ്ക് പറഞ്ഞു.

ഡിസംബർ 1 മുതൽ 2021 ഫെബ്രുവരി അവസാനം വരെയാണ് വിആർഎസ് അപേക്ഷ സ്വീകരിക്കുക. 25 വർഷം സർവീസ് അഥവാ 55 വയസ്സ് പൂർത്തിയാക്കിയവരെയാണു ബാങ്ക് പരിഗണിക്കുകയെന്ന് വാർത്താ ഏജൻസി പിടിഐ പറയുന്നു. 11565 ഓഫിസർമാരും 18625 മറ്റ് ജീവനക്കാരുമാണു ഈ പട്ടികയിൽ വരുക.  ബാങ്കിന് 2.5 ലക്ഷം ജീവനക്കാരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com