കഴിക്കരുതായിരുന്നു! ഓണക്കിറ്റിലെ പപ്പടം; ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം

pappadam
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി∙ ശർക്കരയ്ക്കു പിന്നാലെ, സപ്ലൈകോ ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം. റാന്നിയിലെ സിഎഫ്ആർഡിയിൽ പരിശോധിച്ച സാംപിളുകളിൽ ഈർപ്പത്തിന്റെയും സോഡിയം കാർബണേറ്റിന്റെയും അളവും പിഎച്ച് മൂല്യവും നിർദിഷ്ട പരിധിക്കു മുകളിലാണെന്നു കണ്ടെത്തി. ഈർപ്പത്തിന്റെ അളവ് 12.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നുള്ളപ്പോൾ  ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൽ ഈർപ്പം 16.06 ശതമാനമാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാർബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്.

പിഎച്ച് മൂല്യം 8.5 കടക്കരുതെങ്കിലും ഇത് 9.20 ആണ്. ഫഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്കു നൽകിയത്. കേരള പപ്പടത്തിനായാണ്  ടെൻഡർ നൽകിയതെങ്കിലും ആ പേരിൽ വാങ്ങിയത് തമിഴ്നാട്ടിൽ നിന്നുള്ള അപ്പളമാണെന്ന ആരോപണവും  ഉയർന്നിരുന്നു. ആദ്യഘട്ടത്തിൽ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധനാ ഫലമാണ്  ലഭിച്ചത്. തുടർന്നു വാങ്ങിയ 5 ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ  ഫലം ഇനിയും വരാനുണ്ട്. 

∙ തിരിച്ചു വിളിക്കും

ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാ ഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാൻ ക്വാളിറ്റി അഷ്വറൻസ് വിഭാഗം അഡീഷനൽ ജനറൽ മാനേജർ ഡിപ്പോ മാനേജർമാർക്കു നിർദേശം നൽകി. വിതരണക്കാർക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റിനൽകിയതിന്റെയും റിപ്പോർട്ട് പർച്ചേസ് ഹെഡ് ഓഫിസിൽ നൽകണമെന്നും അറിയിച്ചിട്ടുണ്ട്.

English Summary: Test results show that Papadum in onam kit is not edible

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA