ക്യാമറ റോളിങ്..

business-movie
SHARE

കൊച്ചി ∙ സുദീർഘമായ ഇടവേളയ്ക്കു ശേഷം മലയാള സിനിമ പതിയെ സജീവമാകുന്നു. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഈ മാസം മൂവി ക്യാമറകൾക്കു മുന്നിൽ മടങ്ങിയെത്തും. കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു സിനിമാ ചിത്രീകരണം ആരംഭിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നേരത്തെ അനുമതി നൽകിയിരുന്നു. ഈ മാസം 14 നു മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ ചിത്രീകരണം തുടങ്ങും. സൂപ്പർ ഹിറ്റായ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗമാണിത്. വാഗമണ്ണിലോ കൊച്ചിയിലോ ആകും ‘ദൃശ്യം 2’ ചിത്രീകരണം ആരംഭിക്കുക.

മമ്മൂട്ടി – മഞ്ജു വാരിയർ ദ്വയം ആദ്യമായി ഒന്നിക്കുന്നുവെന്ന വിശേഷണത്തോടെയെത്തുന്ന ചിത്രം ‘ദ് പ്രീസ്റ്റ്’ ചിത്രീകരണം പതിനാറിനോ പതിനേഴിനോ തുടങ്ങും. ലൊക്കേഷൻ വാഗമൺ തന്നെ. ബി.ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ്, വി.എൻ.ബാബു എന്നിവർ നിർമിക്കുന്ന ചിത്രം ഒരുക്കുന്നതു നവാഗത സംവിധായകൻ ജോഫിൻ ടി.ചാക്കോ. മമ്മൂട്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ‘വൺ’ റിലീസ് നീളുകയാണെങ്കിലും പുതിയ ടീസർ പുറത്തുവന്നു. മമ്മൂട്ടിയുടെ ജന്മദിനത്തിലാണു ചിത്രത്തിന്റെ ടീസർ എത്തിയത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണു മമ്മൂട്ടി അവതരിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA