ADVERTISEMENT

മുംബൈ∙ െടലികോം ബിസിനസിനുപിന്നാലെ റീട്ടെയിൽ ബിസിനസിലും വൻതോതിൽ വിദേശനിക്ഷേപം ആകർഷിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ശ്രമം തുടങ്ങിയതോടെ, കമ്പനിയുടെ ഓഹരിവില 7 ശതമാനത്തിലേറെ ഉയർന്ന് പുതിയ റെക്കോർഡിട്ടു. മൊത്തം ഓഹരികളുടെ വിപണിമൂല്യം 20,000 കോടി (200 ബില്യൺ) ഡോളർ കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറി.വ്യാപാരവേളയിൽ ഓഹരിവില 2343.90 രൂപ ആയപ്പോൾ മൊത്തം ഓഹരികളുടെ വിപണിമൂല്യം (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ) 21575 കോടി ഡോളറിനു തുല്യമായി (15,84,908 കോടി രൂപ). വ്യാപാരാവസാനം വില 2314.65 രൂപയും മാർക്കറ്റ് ക്യാപ് 19974 കോടി ഡോളറാണ് (14,67,350.26 കോടി രൂപ). തലേന്നത്തെക്കാൾ 97,246.46 രൂപ കൂടുതൽ.

റിലയൻസ് റീട്ടെയിലിൽ യുഎസ് നിക്ഷേപസ്ഥാപനം സിൽവർ ലേക്ക് 7500 കോടി രൂപ നിക്ഷേപിച്ച് 1.75% ഓഹരിയെടുക്കുന്നെന്നു റിലയൻസ് വ്യക്തമാക്കിയതിനുപിന്നാലെ, ആമസോണും മറ്റു ചില ആഗോള നിക്ഷേപകരും ഓഹരി വാങ്ങുമെന്ന സൂചനയും പ്രചരിച്ചു. ഇതാണ് ഓഹരിവില കുതിക്കാൻ കാരണമായത്. ആമസോണിന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിൽ 40% ഓഹരി വരെ നൽകാൻ റിലയൻസ് ഗ്രൂപ്പ് തയാറാണെന്ന് രാജ്യാന്തര വാർത്താ ഏജൻസി ബ്ലൂംബെർഗാണ് ഇന്നലെ വെളിപ്പെടുത്തിയത്. 2000 കോടി ഡോളറിന്റേതായിരിക്കും ഇടപാട്. ആമസോണും റിലയൻസും വാർത്തയോടു പ്രതികരിച്ചില്ല. ജൂൺ 22ന് 15000 കോടി ഡോളർ എത്തി ഓഹരിമൂല്യം റെക്കോർഡിട്ടതും വിദേശനിക്ഷേപം ആകർഷിച്ചതിന്റെ ബലത്തിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com