ADVERTISEMENT

കൊച്ചി∙ വെള്ളിയാഴ്ച മുതൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകൾക്ക് എസ്ബിഐ എടിഎമ്മുകളിൽനിന്നു 10,000 രൂപ മുതൽ മുകളിലേക്കുള്ള തുക എടുക്കുന്നതിന് മൊബൈൽ ഫോണിൽ ലഭിക്കുന്ന കോഡ് (വൺ ടൈം പാസ്‌വേഡ് – ഒടിപി) എടിഎമ്മിൽ ടൈപ് ചെയ്യണം. എടിഎം–ഡെബിറ്റ് കാർഡിന്റെ ‘പിൻ’ കോ‍ഡിനു പുറമെയാണിത്.

വിവിധ രീതിയിലുള്ള കാർഡ് തട്ടിപ്പുകൾ വ്യാപകമായതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാത്രി 8 മുതൽ രാവിലെ 8 വരെ ഈ സംവിധാനം ജനുവരി മുതൽ നിർബന്ധമാക്കിയിരുന്നു. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറിലാണ് ഒടിപി ലഭിക്കുക. പിൻവലിക്കേണ്ടുന്ന തുക ടൈപ് ചെയ്താലുടൻ ഒടിപി എന്റർ ചെയ്യാനുള്ള നിർദേശം എടിഎം സ്ക്രീനിൽ തെളിയുമെന്നു ബാങ്ക് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com