ADVERTISEMENT

ന്യൂഡൽഹി∙ കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കു മേലുള്ള നിയന്ത്രണങ്ങൾ നീക്കി, കർഷകർക്ക് കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കേന്ദ്ര സർക്കാർ അവതരിപ്പിച്ച കാർഷിക ഉൽപന്ന വ്യാപാര, വാണിജ്യ ബിൽ ലോക്സഭ പാസാക്കി. ഇടനിലക്കാരെ ഒഴിവാക്കി, കാർഷിക ഉൽപന്നങ്ങൾ നേരിട്ടു വിൽക്കാൻ ബിൽ വഴിയൊരുക്കുമെന്നു കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചൂണ്ടിക്കാട്ടി.

ഉൽപന്നങ്ങൾ വാങ്ങുന്നവരുമായി മുൻകൂർ കരാറിലേർപ്പെട്ട ശേഷം ഉൽപാദനം ആരംഭിക്കാനും കർഷകർക്ക് അവസരം ലഭിക്കും. പ്രാദേശികാടിസ്ഥാനത്തിലുള്ള വിൽപന നിയന്ത്രണങ്ങൾ ഒഴിവാക്കി, സംസ്ഥാനാന്തര തലത്തിൽ വിൽപന നടത്താനും കൃഷിക്കാർക്കു സാധിക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കൃഷിയിടങ്ങൾ വൻകിട കമ്പനികൾക്കു തീറെഴുതിക്കൊടുക്കാൻ ബിൽ വഴിയൊരുക്കുമെന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com