ADVERTISEMENT

 

 

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് 5 ലക്ഷം ലാപ്ടോപ് നൽകാനുള്ള പദ്ധതിയുടെ ടെൻഡറിൽ സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്സിനെ ഒഴിവാക്കാൻ അട്ടിമറി. 

കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഓരോ വർഷവും ഒറ്റ ഓർഡറിൽ കുറഞ്ഞത് 10,000 ലാപ്ടോപ്പുകൾ വിറ്റ കമ്പനികൾക്കേ സർക്കാർ പദ്ധതിയിൽ താൽപര്യപത്രം പോലും അയയ്ക്കാൻ കഴിയൂ എന്നാണു ടെൻഡർ വ്യവസ്ഥ. 

വിദ്യാർഥികൾക്കായി ഏകദേശം വിദ്യാർഥികൾക്കായി ഏകദേശം 15,000 രൂപയുടെ ലാപ്ടോപ് പുറത്തിറക്കാൻ കൊക്കോണിക്സിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) അംഗീകാരം ലഭിച്ചിരിക്കെയാണ് ഈ തിരിച്ചടി. 

കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ 'കൊക്കോണിക്സ്' ഇതുവരെ നാലായിരത്തോളം ലാപ്ടോപ്പുകൾ മാത്രമാണ് വിറ്റത്. ലാപ്ടോപ്പുകൾ ലഭ്യമാക്കാനുള്ള കമ്പനികളെ എംപാനൽ ചെയ്യാൻ ഐടി മിഷൻ തയാറാക്കിയ ടെൻഡർ വ്യവസ്ഥകൾ വൻകിട കമ്പനികൾക്ക് വേണ്ടിയുള്ളതാണെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു. 

സർക്കാരിനു പ്രതിവർഷം ആവശ്യം വരുന്ന ഒരു ലക്ഷം ലാപ്ടോപ്പുകൾ നിശ്ചിത നിരക്കിൽ കൊക്കോണിക്സിൽ നിന്ന് വാങ്ങുമെന്ന ഉറപ്പിന്മേലാണ് പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ കൊക്കോണിക്സിന്റെ നിർമാണ യൂണിറ്റ് മൺവിളയിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്റൽ, യുഎസ്ടി ഗ്ലോബൽ ഉൾപ്പെടെ കമ്പനികൾ ഇതിലേക്കു വന്നതും ഈ ഉറപ്പിന്മേലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com