ജീവൻ ശാന്തി: ഇപ്പോഴത്തെ നിരക്കിൽ 20 വരെ

SHARE

കൊച്ചി ∙ നിശ്ചിത തുക നിക്ഷേപിച്ചു മികച്ച പെൻഷൻ ഉറപ്പാക്കുന്ന എൽഐസിയുടെ ജീവൻ ശാന്തിയുടെ നിലവിലെ പെൻഷൻ നിരക്കുകൾ 20 വരെ. സുനിശ്ചിത വരുമാനത്തിനൊപ്പം പോളിസിയുടെ കാലശേഷം ഏറ്റവും കുറഞ്ഞത് നിക്ഷേപ തുകയുടെ 110% അവകാശിക്കു തിരിച്ചു നൽകും.

എൽഐസി ഈ വർഷം 11,500 കോടി രൂപ പ്രീമിയം ജീവൻ ശാന്തിയിലൂടെ സമാഹരിച്ചു. 222 കോടി പ്രീമിയം സമാഹരിച്ച് എറണാകുളം ഡിവിഷനാണ് കേരളത്തിൽ മുന്നിൽ.  ഒരു വർഷം മുതൽ 20 വർഷം വരെ പെൻഷൻ ആരംഭിക്കുന്ന കാലയളവ് ഉപയോക്താവിനു നിശ്ചയിക്കാം. വിദേശത്തുള്ളവർക്ക് അവിടെ നിന്നുകൊണ്ടു തന്നെ അംഗമാകാം.  ഇരുപതിനുള്ളിൽ അംഗങ്ങളാകുന്നവർക്ക് ജീവിതകാലം മുഴുവൻ ഇപ്പോഴത്തെ നിരക്കിൽ പെൻഷൻ ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA