ഔഡി ക്യു2 എത്തി

q3
ഔഡി ക്യു2 എസ്‌യുവി ഔഡി ഇന്ത്യ തലവൻ ബൽബീർ സിങ് ധില്ലൻ അവതരിപ്പിക്കുന്നു.
SHARE

കൊച്ചി∙ ജർമൻ ആഡംബര കാർ ബ്രാൻഡായ ഔഡിയുടെ എൻട്രി ലെവൽ എസ്‌യുവി ഔഡി ക്യു2 വിപണിയിലെത്തി. 5 വേരിയന്റുകൾക്ക് വില 34.99 ലക്ഷം മുതൽ 48.89 ലക്ഷം രൂപ വരെ. 190 എച്ച്പി, 320 എൻഎം കരുത്തു പകരുന്ന 2 ലീറ്റർ പെട്രോൾ എൻജിൻ. കാറിന്റെ വേഗം പൂജ്യത്തിൽ നിന്ന് 100 കിമീ എത്താൻ വേണ്ടത് 6.5 സെക്കൻഡ്. എല്ലാ ചക്രങ്ങളിലും ഡ്രൈവ് എത്തുന്ന ക്വാട്രോ, പ്രോഗ്രസീവ് സ്റ്റീയറിങ്, എംഎംഐ ഡിസ്‌പ്ലേ, ഔഡി വെർച്വൽ കോക്പിറ്റ്, വയർലെസ് ആയി ഫോൺ ചാർജ് ചെയ്യാൻ സൗകര്യം തുടങ്ങിയ സവിശേഷതകളുണ്ടെന്ന് ഔഡി ഇന്ത്യ തലവൻ ബൽബീർ സിങ് ധില്ലൻ പറഞ്ഞു. ഔഡി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആറാമത്തെ മോഡലാണ് ക്യു2. 

കോവിഡ് കാരണം ഔഡിയുടെ ഇന്ത്യയിലെ പദ്ധതികളിൽ ഹ്രസ്വകാല മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ടെന്ന് ബൽബീർസിങ് ധില്ലൻ ‘മനോരമ’യോടു പറഞ്ഞു. ചില പുതിയ മോഡലുകളുടെ വരവ് വൈകിക്കേണ്ടിവന്നു; ഉപയോക്താക്കളുമായി ഇടപെടാനുള്ള ഡിജിറ്റൽ പദ്ധതികൾ വേഗത്തിലാക്കുകയും ചെയ്തു. 2025 വരെ ലക്ഷ്യമിട്ട പദ്ധതികൾ മാറ്റമില്ലാതെ തുടരും. ഇ–ട്രോൺ ഇലക്ട്രിക് എസ്‌യുവിയും വൈകാതെ എത്തിക്കും. ക്യു2 വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്താണു വിൽക്കുന്നത്. ഇന്ത്യൻ വ്യവസ്ഥകൾക്കനുസരിച്ചുള്ള മാറ്റം വരുത്തലിന് (ഹോമൊലൊഗേഷൻ) സമയം നഷ്ടപ്പെടാതെ ഉൽപന്നം വിപണിയിലെത്തിക്കാൻ ഇതുപകരിക്കും. ഇക്കൊല്ലം മറ്റൊരു മോഡൽ കൂടി അവതരിപ്പിക്കുമെന്നും ധില്ലൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA