ADVERTISEMENT

കോട്ടയം ∙ രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ആവശ്യത്തിന് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇന്റർനെറ്റ്, ബ്രോഡ്ബാൻ‍ഡ്, ലീസ്ഡ് ലൈൻ ആവശ്യങ്ങൾക്ക് ബിഎസ്എൻഎൽ അല്ലെങ്കിൽ എംടിഎൻഎൽ ഉപയോഗിക്കണമെന്നാണു ചീഫ് സെക്രട്ടറിമാർക്ക് വാർത്താ വിതരണ മന്ത്രാലയം കത്തയച്ചത്.

ഗ്രാമ മേഖലയിൽ ശക്തമായ സ്വാധീനമുള്ള ബിഎസ്എൻഎൽ നെറ്റ്‌വർക് കേന്ദ്രസർക്കാർ നേരിട്ട് നിയന്ത്രിക്കുന്നതാണെന്നും വിശ്വസനീയമായ നെറ്റ്‌വർക് എന്ന നിലയിൽ ഉപയോഗിക്കാമെന്നും കത്തിൽ പറയുന്നു. കേന്ദ്രസർക്കാർ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബിഎസ്എൻഎൽ ഉപയോഗിക്കണമെന്നു കാണിച്ചു കേന്ദ്രം നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com