ADVERTISEMENT

കൊച്ചി ∙ കുറഞ്ഞ ചെലവിൽ ഓഹരികളുടെയും ഉൽപന്നങ്ങളുടെയും കറൻസിയുടെയും ക്രയവിക്രയം സാധ്യമാക്കുന്ന ‘ഡിസ്കൗണ്ട് ബ്രോക്കിങ് പ്ലാറ്റ്ഫോമി’നെ ആശ്രയിക്കുന്നതിൽ  ‘റോബിൻഹുഡ് നിക്ഷേപകർ’ എന്നു ലേബൽ ചെയ്യപ്പെട്ടിട്ടുള്ള യുവതലമുറക്കാരായ ചില്ലറ നിക്ഷേപകർക്കു വലിയ താൽപര്യം. ‘സീറോ ബ്രോക്കറേജ്’ വരെ വാഗ്ദാനം ചെയ്യുന്ന ഡിസ്കൗണ്ട് ബ്രോക്കറേജുകളുടെ എണ്ണം ഒരു ഡസനോളമായിക്കഴിഞ്ഞു.

നിഖിൽ കമ്മത്ത് എന്ന യുവാവിന്റെ സ്റ്റാർട്ടപ് സംരംഭം ‘സെറോദ’യാണ് ഇന്ത്യയിൽ ഈ രംഗത്തേക്കു കടന്നുവന്ന ആദ്യ സ്ഥാപനം. ഡിസ്കൗണ്ട് ബ്രോക്കിങ് രംഗത്ത് ഒന്നാം സ്ഥാനമുള്ള സെറോദയ്ക്കാണു രാജ്യത്ത് ഏറ്റവും കൂടുതൽ ഇടപാടുകാരുള്ളതും–25 ലക്ഷത്തോളം. രണ്ടാം സ്ഥാനത്തുള്ള അപ്സ്റ്റോക്സിന് 12 ലക്ഷത്തിലേറെ ഇടപാടുകാരുണ്ട്. പരമ്പരാഗത ബ്രോക്കിങ് സ്ഥാപനങ്ങളെക്കാൾ വേഗത്തിലാണ് ഇവയുടെ വളർച്ച. ഇത്, പരമ്പരാഗത ബ്രോക്കിങ് കമ്പനികളെ ഡിസ്കൗണ്ട് ബ്രോക്കിങ് പ്ലാറ്റ്ഫോം ആരംഭിക്കാൻ നിർബന്ധിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്.

കൊച്ചി ആസ്ഥാനമായ അക്യുമെൻ ക്യാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് പരമ്പരാഗത സംവിധാനത്തിനു പുറമെ ഡിസ്കൗണ്ട് ബ്രോക്കിങ്ങും ആരംഭിച്ചുകഴിഞ്ഞു. രാജ്യവ്യാപകമായി 800 വ്യാപാര കേന്ദ്രങ്ങളുള്ള അക്യുമെൻ ‘ടച് ബ്രോക്കിങ്’ എന്ന പേരിലാണു വെബ് പ്ളാറ്റ്ഫോം സജ്ജമാക്കിയിട്ടുള്ളത്. കൂടുതൽ കമ്പനികൾ മുന്നോട്ടുവരുമെന്നും സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com