ADVERTISEMENT
മുംബൈ∙ മൊത്തം സാമ്പത്തികരംഗം വെല്ലുവിളി നേരിടുമ്പോഴും ഓഹരിവിപണിയിൽ കുതിപ്പ് അനുഭവപ്പെടുന്നതിനു കാരണം വിപണിയിലെ പണലഭ്യത മാത്രമല്ലെന്ന് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർമാൻ അജയ് ത്യാഗി. വിപണിയിൽ കാണുന്നത് സമഗ്രവളർച്ചയാണ്.മാർച്ചിൽ ഏറ്റവും താഴ്ന്ന നിലയിലായിരുന്ന വിവിധ വിഭാഗം സൂചികകൾ പിന്നീടു നേടിയത് 55–70% ഉയർച്ചയാണ്. ഏതെങ്കിലും പ്രത്യേക ഓഹരികളിൽ മാത്രമല്ല കുതിപ്പെന്ന് ഇതു വ്യക്തമാക്കുന്നു. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലെ 93% ഓഹരികളും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ 75% ഓഹരികളും നിക്ഷേപകർക്ക് ഈ സാമ്പത്തികവർഷം ഇതുവരെ നേട്ടമാണു നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com